ETV Bharat / state

63 കിലോ ചന്ദനവുമായി ഒരാള്‍ പിടിയില്‍ - ചന്ദനക്കടത്ത്

ചന്ദനം ഗോവയിലേക്ക് കടത്താനായിരുന്നു ഇബ്രാഹിമിന്‍റെ ശ്രമം. ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചന്ദനക്കടത്ത് സംഘത്തിലെ പ്രധാനകണ്ണിയാണ് അറസ്റ്റിലായ ഇബ്രാഹിം.

63 കിലോ ചന്ദനവുമായി ഒരാള്‍ പിടിയില്‍
author img

By

Published : Sep 12, 2019, 9:29 PM IST

കാസര്‍കോട്: ഗോവയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചന്ദന ഫാക്‌ടറിയിലേക്ക് കൊണ്ടുപോകാനായി മുറിച്ചുവെച്ച 63 കിലോ ചന്ദനവുമായി ഒരാള്‍ അറസ്റ്റില്‍. വോര്‍ക്കാടി തലക്കിയിലെ ഇബ്രാഹിമിനെയാണ് മഞ്ചേശ്വരം എസ് ഐയും സംഘവും പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇബ്രാഹിമിന്‍റെ വീട്ടിലെത്തിയത്. ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചന്ദനക്കടത്ത് സംഘത്തിലെ പ്രധാനകണ്ണിയാണ് അറസ്റ്റിലായ ഇബ്രാഹിം.
കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍. അനില്‍ കുമാര്‍, സ്‌പെഷ്യല്‍ ഡ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ ഒ. സുരേന്ദ്രന്‍, ഓഫീസര്‍മാരായ കെ. ജയകുമാരന്‍, എം.കെ യൂസുഫ്, ഉമറുല്‍ ഫാറൂഖ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.

Intro: ഗോവയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചന്ദന ഫാക്ടറിയിലേക്ക് കൊണ്ടുപോകാനായി മുറിച്ചുവെച്ച 63 കിലോ ചന്ദനവുമായി ഒരാള്‍ അറസ്റ്റില്‍. വോര്‍ക്കാടി തലക്കിയിലെ ഇബ്രാഹിമിനെയാണ് മഞ്ചേശ്വരം എസ് ഐയും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇബ്രാഹിമിന്റെ വീട്ടിലെത്തയിത്. ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചന്ദനക്കടത്ത് സംഘത്തിലെ പ്രധാനകണ്ണിയാണ് അറസ്റ്റിലായ ഇബ്രാഹിമെന്ന് വിവരമുണ്ട്.

കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാര്‍, സ്‌പെഷ്യല്‍ ഡ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ ഒ സുരേന്ദ്രന്‍, ഓഫീസര്‍മാരായ കെ ജയകുമാരന്‍, എം കെ യൂസുഫ്, ഉമറുല്‍ ഫാറൂഖ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. സംഘത്തിലെ മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. പിടികൂടിയ ചന്ദനത്തിന് ഒരുലക്ഷം രൂപ വിലമതിക്കും.Body:SConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.