കാസര്‍കോട്: മലയോര മേഖലയായ ഭീമനടി - ചിറ്റാരിക്കാൽ റോഡ് നവീകരണം മന്ദഗതിയിലായതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. നിര്‍മാണ സ്ഥലത്തെത്തിയ കരാറുക്കാരന്‍റെ വാഹനം നാട്ടുകാര്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. മൂന്ന് വര്‍ഷം മുമ്പാണ് റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചത്.
എന്നാല്‍ അപ്രതീക്ഷിതമായി മഴയെത്തിയതിനെ തുടര്‍ന്ന് റോഡ് ചളിക്കുളമായി. ഇത് കാല്‍നടയാത്രക്കാര്‍ക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിച്ചു. നിര്‍മാണ പ്രവര്‍ത്തികളാരംഭിച്ചിട്ടും നിരവധി തവണ നിര്‍മാണം നിര്‍ത്തി വെച്ചിട്ടുണ്ട്.
ഇതേ തുടര്‍ന്ന് നാട്ടുക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് നിര്‍മാണം പുനരാരംഭിച്ചത്. നവീകരണ പ്രവർത്തിയുടെ പേരിൽ പാതയിൽ പലയിടങ്ങളിലായി കുഴിയുണ്ടാക്കിയതും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ദിനംപ്രതി യാത്ര ചെയ്യുന്ന പാതയാണിത്.
also read: അട്ടക്കുളങ്ങര- കിള്ളിപ്പാലം ബൈപ്പാസ് റോഡ് നിര്‍മാണം ഇഴയുന്നതായി പരാതി