സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കന്‍ മേഖലാ കേരള സംരക്ഷണ യാത്രക്ക് ഇന്ന് തുടക്കം കുറിക്കും. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്നാണ് യാത്ര ആരംഭിക്കുക. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്.
യാത്ര പൂർത്തിയാകുന്നതോടെ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നടത്താനാണ് മുന്നണിയുടെ നീക്കം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥ വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്നും തുടങ്ങിയിരുന്നു.
'ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് നേതാക്കളുടെ യാത്ര. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കുകയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ മുന്നോട്ടുവച്ചാകും ജാഥകളുടെ പര്യടനം. ജാഥാ ക്യാപ്റ്റന് പുറമേ പത്ത് ഘടകകക്ഷികളുടെയും പ്രതിനിധികള്‍ ഓരോ ജാഥയിലും അംഗങ്ങളാകും. ജാഥകള്‍ക്കിടയിലും സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരും. ജാഥകള്‍ സമാപിക്കുന്നതോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. മാര്‍ച്ച് രണ്ടിന് മെഗാറാലിയോടെ ജാഥകള്‍ സമാപിക്കും.