കാസർകോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലും കയ്യൂർ ചീമേനി പഞ്ചായത്തിലും സിപിഎം സ്ഥാനാർത്ഥികൾക്ക് എതിരാളികളില്ല. മടിക്കൈ പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡിലുമാണ് എതിർ സ്ഥാനാർഥികളായി ആരും നാമനിർദ്ദേശപത്രിക നൽകാതിരുന്നത്. 15 വാർഡുകളുള്ള മടിക്കൈ പഞ്ചായത്തിൽ കഴിഞ്ഞ തവണ ഒരു വാർഡിൽ എൽഡിഎഫിന് എതിർസ്ഥാനാർഥി ഉണ്ടായിരുന്നില്ല. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് സിപിഎം സ്ഥാനാർഥികൾ ഇക്കുറി വിജയം ഉറപ്പിച്ചത്. 11ആം വാർഡ് കക്കാട്ട് വി.രാധ, 12ആം വാർഡ് അടുക്കത് പറമ്പിൽ രമ പദ്‌മനാഭൻ, 13ആം വാർഡ് ചാളക്കടവിൽ സിപിഎമ്മിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥി എസ്. പ്രീത എന്നിവർക്കാണ് എതിരില്ലാത്തത്. കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും പ്രസിഡന്‍റ് സ്ഥാനാർഥിയുമായ കെ. പി. വത്സലനും എതിരില്ല.
കാസർകോട് നാല് വാർഡുകളിൽ ജയം ഉറപ്പിച്ച് സിപിഎം - തദ്ദേശ തെരഞ്ഞെടുപ്പ്
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ മടിക്കൈ പഞ്ചായത്തിലും കയ്യൂർ ചീമേനി പഞ്ചായത്തിലും സിപിഎം സ്ഥാനാർത്ഥികൾക്ക് എതിരാളികളില്ല.