കാസർകോട്: മടിക്കൈ പഞ്ചായത്തിലെ പത്താം വാര്‍ഡായ ബങ്കളത്ത് എല്‍ഡിഎഫ് സ്ഥാനാർഥി വി. പ്രകാശന്‍ വിജയം ഉറപ്പിച്ചു. ബിജെപി സ്ഥാനാർഥിയുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. ഈ വാര്‍ഡില്‍ യുഡിഎഫിന് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല.
മടിക്കൈ പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാർഥികള്‍ എതിരില്ലാതെ വിജയിച്ചു. നേരത്തെ കക്കാട്ട്, അടുക്കത്ത് പറമ്പ്, ചാളക്കടവ് വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാർഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു.