കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട. വാഹനത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു ക്വിന്‍റലിലധികം വരുന്ന കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കുഞ്ചത്തൂർ സന്നടുക്കയിൽ വച്ച് പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച വാഹനം പിന്തുടർന്നാണ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ രണ്ട് ക്വിന്‍റലോളം കഞ്ചാവാണ് പരിസരത്ത് നിന്നും പൊലീസ് പിടി കൂടിയത്. ഇപ്പോൾ പിടികൂടിയ വാഹനത്തിന്‍റെ നമ്പർ വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും കഞ്ചാവ് വിൽപന സംഘം അതിർത്തി പ്രദേശങ്ങളിൽ സജീവമായതായാണ് സൂചന.