ETV Bharat / state

ദേശീയപാത വികസനം : തലപ്പാടി-ചെങ്കള റീച്ചിൽ സ്ഥലമൊരുക്കൽ അന്തിമഘട്ടത്തിൽ - തലപ്പാടി-ചെങ്കള റീച്ച്

ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ കേരളത്തിലെ ആദ്യ റീച്ചാണ് തലപ്പാടി-ചെങ്കള പാത. 1704.125 കോടി രൂപയ്ക്കാണ് കരാർ. 39 കിലോമീറ്റർ ആണ് ആദ്യത്തെ റീച്ചില്‍പ്പെടുന്നത്

National Highway Development  Land preparation  uralunkal society  ദേശീയപാത വികസനം  തലപ്പാടി-ചെങ്കള റീച്ച്  ഊരാളുങ്കൽ സൊസൈറ്റി
ദേശീയപാത വികസനം: തലപ്പാടി-ചെങ്കള റീച്ചിൽ സ്ഥലമൊരുക്കൽ അന്തിമഘട്ടത്തിൽ
author img

By

Published : Nov 2, 2021, 8:55 PM IST

കാസർകോട് : ദേശീയപാത വികസനത്തിന്‍റെ ഭാഗമായി തലപ്പാടി-ചെങ്കള റീച്ചിൽ മാത്രം പൊളിക്കേണ്ടത് അറുന്നൂറോളം കെട്ടിടങ്ങൾ. ഇതിൽ പകുതി പൊളിച്ചുമാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവ അന്തിമ ഘട്ടത്തിലാണ്. കെട്ടിടങ്ങൾക്ക് പുറമെ ബസ് ഷെൽട്ടറും മതിലും കമാനങ്ങളും ഭണ്ഡാരങ്ങളും ഉൾപ്പടെ 1200 സ്ഥാവര ജംഗമ വസ്‌തുക്കളും പൊളിച്ചുമാറ്റും.

കെട്ടിടങ്ങളിൽ ഭൂരിഭാഗവും പൊളിക്കേണ്ടത് ഉടമസ്ഥർ തന്നെയാണ്. ഇതിൽ നിന്നുമുള്ള സാധന സാമഗ്രികൾ ഉടമസ്ഥർക്ക് തന്നെ എടുക്കാം. നഷ്‌ട പരിഹാര തുകയിൽ നിന്നും കെട്ടിട മൂല്യത്തിന്‍റെ ആറുശതമാനം കുറച്ചുകിട്ടിയ ഭൂവുടമകൾ കെട്ടിട അവശിഷ്‌ടങ്ങൾ പെട്ടെന്ന് നീക്കണം. അല്ലെങ്കിൽ കെട്ടിട അവശിഷ്‌ടങ്ങളിൽ ഭൂവുടമകൾക്ക് യാതൊരു അവകാശവും ഉണ്ടാകില്ല.

ദേശീയപാത വികസനം: തലപ്പാടി-ചെങ്കള റീച്ചിൽ സ്ഥലമൊരുക്കൽ അന്തിമഘട്ടത്തിൽ

ഒരുമാസം മുൻപ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടതായിരുന്നുവെങ്കിലും നീണ്ടുപോകുകയായിരുന്നു. ബാക്കിയുള്ള കെട്ടിടങ്ങൾ അടക്കമുള്ളവ കരാര്‍ കമ്പനിയായ ഊരാളുങ്കൽ പൊളിച്ചുമാറ്റും. ദേശീയപാത വികസന നടപടികൾ അതിവേഗത്തിൽ മുന്നോട്ടുപോകുന്നതിനായി അതോറിറ്റി അധികൃതർ പറയുന്നു.

തലപ്പാടി മുതൽ ഹൊസങ്കടി വരെയും കുമ്പള പാലം മുതൽ മൊഗ്രാൽ വരെയും സ്ഥലങ്ങൾ നിരപ്പാക്കി കഴിഞ്ഞു. 45 മീറ്ററിൽ ഇരുവശങ്ങളിലും അതിർത്തിതിരിച്ച് രണ്ടുഘട്ടങ്ങളിലായാണ് പൊളിക്കലും നിരപ്പാക്കലും നടക്കുന്നത്. ഉപ്പള, കുമ്പള, മൊഗ്രാൽ, ഷിറിയ എന്നിവിടങ്ങളിലെ പ്രധാന പാലങ്ങൾ ഉൾപ്പടെ നാലുവലിയ പാലങ്ങളും നാലുചെറിയ പാലങ്ങളുമാണ് റീച്ചിൽ ഉള്ളത്.

ഉപ്പള വരെ ദേശീയപാതയ്ക്ക് ഇരുവശവുമുള്ള മരങ്ങളും മുറിച്ചുനീക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബി ലൈനുകൾ മാറ്റുന്നതിനായി ഇരുമ്പ് തൂണുകൾ ഇറക്കിയിട്ടുണ്ട്. തലപ്പാടി മുതൽ ചെർക്കള വരെ ആറുവരി പാതയാണ് ഉണ്ടാകുക.

ആറുവരി പ്രധാന പാതയ്ക്ക് ഒപ്പം ഇരുഭാഗങ്ങളിലുമായി നാല് സർവീസ് റോഡുകൾ കൂടി നിർമിക്കും. തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ആണ് ആദ്യത്തെ റീച്ചിൽപ്പെടുന്നത്. ദേശീയ പാത ആറുവരിയാക്കുന്നതിന്റെ കേരളത്തിലെ ആദ്യ റീച്ചാണ് തലപ്പാടി-ചെങ്കള. 1704.125 കോടി രൂപയ്ക്കാണ് പാതയുടെ കരാർ ഊരാളുങ്കലിന് ലഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.