ETV Bharat / state

കിഫ്ബിയുടെ റോഡ് നവീകരണം പാതിവഴിയില്‍; പ്രതിഷേധവുമായി പ്രാദേശിക കൂട്ടായ്മകൾ - kiifb road upgrade stopped

കരാറുകാരന് ഭാഗികമായി പോലും തുക ലഭിക്കാത്തതിനാലാണ് പണി നിര്‍ത്തിവെച്ചത്.

kiifb  കിഫ്ബിയുടെ റോഡ് നവീകരണം പാതിവഴിയില്‍  കിഫ്ബി  പ്രതിഷേധം  പ്രതിഷേധവുമായി പ്രാദേശിക കൂട്ടായ്മകൾ  kiifb road upgrade stopped  road protest
കിഫ്ബിയുടെ റോഡ് നവീകരണം പാതിവഴിയില്‍; പ്രതിഷേധവുമായി പ്രാദേശിക കൂട്ടായ്മകൾ
author img

By

Published : Jan 13, 2021, 6:00 PM IST

കാസർകോട്: ജില്ലയില്‍ മെഡിക്കല്‍ കോളജിലേക്കുള്ള റോഡ് നവീകരണം പാതിവഴിയില്‍ നിലച്ചതില്‍ പ്രതിഷേധവുമായി പ്രാദേശിക കൂട്ടായ്മകള്‍. ആദ്യഘട്ടത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് വന്നപ്പോള്‍ ചെര്‍ക്കള- പെര്‍ള സംസ്ഥാനപാതയില്‍ കിഫ്ബി പദ്ധതിയില്‍പെടുത്തി മെക്കാഡാം പ്രവൃത്തികള്‍ നടന്നിരുന്നു. എന്നാല്‍ നെല്ലിക്കട്ടയില്‍ എത്തിയപ്പോള്‍ റോഡ് പണി നിലച്ച അവസ്ഥയാണ്. കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം ദുസഹമായ സ്ഥിതിയാണിവിടെ. ഇതേതുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് ജനകീയ സമിതിക്ക് രൂപം നല്‍കി സമരത്തിലേക്ക് നീങ്ങിയത്.

കിഫ്ബിയുടെ റോഡ് നവീകരണം പാതിവഴിയില്‍; പ്രതിഷേധവുമായി പ്രാദേശിക കൂട്ടായ്മകൾ

കരാറുകാരന് ഭാഗികമായി പോലും തുക ലഭിക്കാത്തതിനാലാണ് പണി നിര്‍ത്തിവെച്ചത്. ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയുള്ള 19 കിലോമീറ്റര്‍ റോഡിന് 39.76 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ നിലവില്‍ ചെയ്ത പ്രവൃത്തിയ്‌ക്ക് 12 കോടി രൂപയുടെ ബില്ല് സമര്‍പ്പിച്ച് നാല് മാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ബില്‍തുകയുടെ പകുതിയെങ്കിലും ലഭിച്ചാല്‍ മാത്രമേ ബാക്കിയുള്ള റോഡ് പണി നടത്താന്‍ സാധിക്കൂ എന്നാണ് കരാറുകാരന്‍റെ നിലപാട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.