ETV Bharat / state

ചെമ്പരിക്ക ഖാസിയുടെ മരണം; സിബിഐ തെളിവെടുപ്പ് നടത്തി - mangalapuram khasi

ചെമ്പരിക്ക മംഗലാപുരം ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി 15നാണ് ചെമ്പരിക്ക കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്

ചെമ്പരിക്ക ഖാസിയുടെ മരണം
author img

By

Published : Jul 1, 2019, 5:43 PM IST

Updated : Jul 1, 2019, 7:01 PM IST

കാസര്‍കോട്: ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മൗലവിയുടെ മരണം പുനരന്വേഷിക്കുന്ന സിബിഐ സംഘം കാസര്‍കോട് തെളിവെടുപ്പ് നടത്തി. ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘമാണ് തെളിവെടുപ്പിനെത്തിയത്. സിബിഐ ഡിവൈഎസ്പി കെജി ഡാര്‍വിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കാസര്‍കോടെത്തിയത്. അബ്ദുല്ല മൗലവിയുടെ മരണത്തില്‍ മൂന്നാം തവണയാണ് സിബിഐ അന്വേഷണം വരുന്നത്. കേസില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ സംഘം വീണ്ടുമെത്തിയത്.

ചെമ്പരിക്ക ഖാസിയുടെ മരണത്തില്‍ സിബിഐ സംഘം കാസര്‍കോട് തെളിവെടുപ്പ് നടത്തി

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പുറമെ പുതുച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചിലെ ഡോക്ടര്‍മാരും സംഘത്തിലുണ്ടായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിച്ച് മരിച്ചയാളിന്‍റെ മനോനില മനസിലാക്കുന്ന രീതിയായ സൈക്കോളജിക്കല്‍ ഓട്ടോപ്‌സിയുടെ ഭാഗമായാണ് അന്വേഷണ സംഘം ജില്ലയിലെത്തിയത്. കീഴൂര്‍ ചെമ്പരിക്കയില്‍ ഖാസി താമസിച്ചിരുന്ന വീട്ടില്‍ സംഘം പരിശോധന നടത്തി. ഖാസിയുടെ ബന്ധുക്കളുമായി സംസാരിച്ച് ഇവരുടെ മൊഴി രേഖപ്പെടുത്തി.

ഖാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ചെമ്പരിക്ക കടപ്പുറത്തും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിലും അന്വേഷണ സംഘം പരിശോധന നടത്തി. മനോരോഗ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ വികാസ് മേനോന്‍, ഫോറന്‍സിക് മെഡിസിന്‍ തലവന്‍ ഡോ കുസകുമാര്‍ സാഹ, ഡോ മൗഷ്മി പുര്‍കായസ്ത, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ അറിവഴകന്‍, സൈക്കാട്രി സോഷ്യല്‍ വര്‍ക്കര്‍ കെ ഗ്രീഷ്മ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ചെമ്പരിക്ക മംഗലാപുരം ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി 15നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Intro:ചെമ്പരിക്ക ഖാസി യുടെ മരണം പുനരന്വേഷിക്കുന്നതിനുള്ള സിബിഐ സംഘം കാസര്‍കോട്ട് തെളിവെടുപ്പ് നടത്തി. ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘമാണ് തെളിവെടുപ്പിനെത്തിയത്. സിബിഐ ഡി.വൈ.എസ്.പി കെ.ജി.ഡാര്‍വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാസര്‍കോട്ടെത്തിയത്.
Body:
ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തില്‍ മൂന്നാം തവണയാണ് സിബിഐ അന്വേഷണം വരുന്നത്. കേസില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ സംഘം വീണ്ടുമെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പുറമെ പുതുച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചിലെ ഡോക്ടര്‍മാരും സംഘത്തിലുണ്ടായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മറ്റ് അടുപ്പക്കാരുമായി സംസാരിച്ച് മരിച്ചയാളിന്റെ മനോനില മനസിലാക്കുന്ന രീതിയായ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി യുടെ ഭാഗമായാണ് അന്വേഷണ സംഘം ജില്ലയിലെത്തിയത്. കീഴൂര്‍ ചെമ്പരിക്കയിലെ ഖാസി താമസിച്ചിരുന്ന വീട്ടിലെത്തിയ സംഘം ഇവിടെ പരിശോധന നടത്തി ഖാസിയുടെ ബന്ധുക്കളുമായി സംസാരിച്ച് ഇവരുടെ മൊഴി രേഖപ്പെടുത്തി.

ബൈറ്റ്- റാഷിദ്, (ബന്ധു)

ഖാസിയെമരിച്ച നിലയില്‍ കണ്ടെത്തിയ ചെമ്പരിക്ക കടപ്പുറത്തും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിലും അന്വേഷണ സംഘം പരിശോധന നടത്തി.
മനോരോഗ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. വികാസ് മേനോന്‍, ഫോറന്‍സിക് മെഡിസിന്‍ തലവന്‍ ഡോ. കുസകുമാര്‍ സാഹ, ഡോ. മൗഷ്മി പുര്‍കായസ്ത, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ.അറിവഴകന്‍, സൈക്കാട്രി സോഷ്യല്‍ വര്‍ക്കര്‍ കെ.ഗ്രീഷ്മ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ചെമ്പരിക്ക മംഗലാപുരം ഖാസിയായിരുന്ന സി.എം.അബ്ദുള്ള മൗലവിയെ 2010 ഫെബ്രുവരി 15നാണ് ചെമ്പരിക്ക കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Conclusion:ഇടിവി ഭാരത്
കാസര്‍കോട്

Last Updated : Jul 1, 2019, 7:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.