കാസർകോട്: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീഷകൾ 2022 മാർച്ച് മുതല്‍ ഏപ്രില്‍ വരെ നടക്കും. പരീക്ഷ തിയ്യതികൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കാസർകോട് പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ 2022 മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ 2022 മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും.
വി.എച്ച്.എസ്.ഇ പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും നടത്തും. പ്രധാന പരീക്ഷയോടനുബന്ധിച്ച് മാതൃക പരീക്ഷയും പ്രാക്‌ടിക്കൽ പരീക്ഷയും നടത്തും. എസ്.എസ്.എൽ.സി മാതൃക പരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടത്താനാണ് തീരുമാനം. ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർസെക്കൻഡറി മാതൃക പരീക്ഷകൾ മാർച്ച് 16 മുതൽ 21 വരെയും നടക്കും.
ALSO READ: ശബരിമലയില്‍ മണ്ഡല കാല തീര്‍ഥാടനത്തിന് സമാപനം; മകരവിളക്ക് ഉത്സവത്തിനായി 30ന് നടതുറക്കും
പ്രാക്‌ടിക്കൽ പരീക്ഷകൾ ഫെബ്രുവരി, മാർച്ച് മാസത്തിൽ ആയിരിക്കും. എസ്.എസ്.എൽ.സി പ്രാക്‌ടിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെയും ഹയർസെക്കൻഡറി ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയുമാണ്. വി.എച്ച്.എസ്.ഇ പ്രാക്‌ടികൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 11 വരെയും നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.