ETV Bharat / state

'വിദ്യാര്‍ഥികളേ പറയൂ' പരിപാടിക്ക് തുടക്കം ; പാഠ്യപദ്ധതി രൂപീകരണത്തില്‍ അഭിപ്രായം സ്വരൂപിക്കുക ലക്ഷ്യം - വിദ്യാഭ്യാസ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായാണ് പാഠ്യപദ്ധതി രൂപീകരണത്തില്‍ വിദ്യാര്‍ഥികളുടെ അഭിപ്രായം സ്വരൂപിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

Kerala school curriculum development  വിദ്യാര്‍ഥികളെ പറയൂ  പാഠ്യപദ്ധതി  മന്ത്രി വി ശിവന്‍കുട്ടി  education news  വിദ്യാഭ്യാസ വാര്‍ത്തകള്‍  Kerala curriculum updation
'വിദ്യാര്‍ഥികളെ പറയൂ' പരിപാടി ആരംഭിച്ചു; പാഠ്യപദ്ധതി രൂപീകരണത്തില്‍ വിദ്യാര്‍ഥികളുടെ അഭിപ്രായ സ്വരൂപിക്കുക ലക്ഷ്യം
author img

By

Published : Nov 17, 2022, 10:49 PM IST

Updated : Nov 17, 2022, 10:58 PM IST

കാസർകോട് : പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ വിദ്യാര്‍ഥികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചയായ 'വിദ്യാര്‍ത്ഥികളേ പറയൂ' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിർവഹിച്ചു. രാജ്യത്ത് ആദ്യമായാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ വിദ്യാര്‍ഥികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ചർച്ച നടക്കുന്നത്. പരിപാടിയുടെ ഭാഗമായി രക്ഷാകര്‍ത്താക്കളോടും നാട്ടുകാരോടും അഭിപ്രായം ആരായും.

'വിദ്യാര്‍ഥികളേ പറയൂ' പരിപാടിക്ക് തുടക്കം ; പാഠ്യപദ്ധതി രൂപീകരണത്തില്‍ അഭിപ്രായം സ്വരൂപിക്കുക ലക്ഷ്യം

വളരെ ക്രിയാത്മകവും പ്രായോഗികവുമായ അഭിപ്രായങ്ങളാണ് വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് പരിപാടിയില്‍ ഉണ്ടായതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ക്ലാസില്‍ ഒരു വിഷയം അധ്യാപിക അവതരിപ്പിച്ച ശേഷം ഇത് സംബന്ധിച്ച് ക്ലാസില്‍ കൂട്ടായ ചര്‍ച്ച വയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ലിംഗസമത്വം, ബഹുസ്വരത, മതസ്വാതന്ത്ര്യം, മൂല്യബോധം , ഭരണഘടനാ സംരക്ഷണം, അര്‍ബുദ രോഗങ്ങള്‍ ഉള്‍പ്പടെയുള്ള മാരകരോഗങ്ങള്‍ , കായികരംഗം ഇവയൊക്കെ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു : സംസ്ഥാനത്ത് പ്രീപ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള പാഠ്യപദ്ധതിയുടെ പരിഷ്‌കരണ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി രണ്ട് കമ്മിറ്റികളും 26 ഫോക്കസ് ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചുവരികയാണ്. 2007ല്‍ നടന്ന സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുശേഷം ഇപ്പോഴാണ് സമഗ്രമായ പരിഷ്‌കരണത്തിലേക്ക് പ്രവേശിക്കുന്നത്.

പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി രൂപീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ ഭൗതികസാഹചര്യ വികസനത്തിലാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിരുന്നത് എങ്കില്‍ ഇന്ന് അക്കാദമിക് ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.

അതിന് നല്ല പാഠ്യപദ്ധതി രൂപപ്പെടുത്തേണ്ടതായിട്ടുണ്ട്. ഈ പാഠ്യപദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആള്‍ക്കാരേയും പങ്കെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. വിവിധ തലങ്ങളിലെ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ പുതിയ പാഠ്യപദ്ധതിക്ക് അന്തിമരൂപം നല്‍കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാവരുമായും ചര്‍ച്ച : 48 ലക്ഷത്തിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും, പൊതുവിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്ന എല്ലാവരും പാഠ്യപദ്ധതിയുടെ രൂപീകരണത്തിന്‍റെ ഭാഗമാകാന്‍ പോകുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ലോകത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും സ്‌കൂള്‍ കുട്ടികളെകൂടി പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ചയുടെ ഭാഗമാക്കുന്നത്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ്‌ മുറികളില്‍ ഈ ചര്‍ച്ച നടക്കുന്നുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് അവരുടെതായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദി പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുകയാണ്.

ഈ അഭിപ്രായങ്ങള്‍ സ്‌കൂള്‍തലത്തിലും ബി.ആര്‍.സി. തലത്തിലും ക്രോഡീകരിച്ചതിനുശേഷം എസ്.സി.ഇ.ആര്‍.ടി.ക്ക് കൈമാറും. നവീനമായ ആശയങ്ങള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് പരിഗണിക്കും. നമ്മുടെ ലോകം നിരന്തരം മാറികൊണ്ടിരിക്കുകയാണെന്നും വി ശിവന്‍കുട്ടി ഓര്‍മപ്പെടുത്തി.

പാഠ്യപദ്ധതി കാലാനുസൃതമാകണം : വിദ്യാഭ്യാസക്രമം ആഗോളതലത്തില്‍ പരിഗണിക്കപ്പെടുന്ന കാലവുമാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. പുതിയ മാറ്റങ്ങളോട് സജീവമായി സംവദിക്കാന്‍ ശേഷിയുള്ള പാഠ്യപദ്ധതി അനിവാര്യവുമാണ്. അതിനായുള്ള പുതിയ ചുവടുവയ്പ്പ് എന്ന നിലയില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കുട്ടികളുടെ ചര്‍ച്ചകളെ കാണാം. ഒരുമിച്ച് പ്രവര്‍ത്തിച്ച് നമ്മുടെ കുട്ടികള്‍ക്കുവേണ്ടി മികച്ച പാഠ്യപദ്ധതി രൂപീകരിക്കാമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ വേണ്ടി നടത്തിയ പരിശ്രമങ്ങള്‍ ദേശീയതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അവസാനമായി പ്രസിദ്ധീകരിച്ച പെര്‍ഫോമന്‍സ് ഗ്രേഡിങ്ങ് സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ഈ നേട്ടം കൈവരിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിനൊപ്പം പ്രവര്‍ത്തിച്ച ഏവരേയും അഭിനന്ദിക്കുന്നു. വിദ്യാര്‍ത്ഥികളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് കുട്ടികള്‍ക്കുതകുന്ന രീതിയിലായിരിക്കും പാഠ്യപദ്ധതി പരിഷ്‌കരണമെന്നും മന്ത്രി പറഞ്ഞു.

Last Updated : Nov 17, 2022, 10:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.