കാസർകോട് : സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 242 പേരടക്കം 270 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേർക്കും വിദേശത്ത് നിന്നെത്തിയ 15 പേർക്കും രോഗ ബാധയുണ്ടായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 144 പേർ രോഗ മുക്തരായി.
ഈസ്റ്റ് എളേരി (14), ചെങ്കള (8), മധൂർ (13), വെസ്റ്റ് എളേരി (1), കാഞ്ഞങ്ങാട് (21), നീലേശ്വരം (10), കയ്യൂർ ചീമേനി (12), ചെറുവത്തൂർ (8), കോടോം ബേളൂർ (7), പള്ളിക്കര (19), ഉദുമ (24), പുല്ലൂർ പെരിയ (7), ബദിയഡുക്ക (8), അജാനൂർ (17), എൻമകജെ (3), കുമ്പള (9), ചെമ്മനാട് (12), മഞ്ചേശ്വരം (9), മുളിയാർ (3), ദേലംപാടി (4), മീഞ്ച (1), മൊഗ്രാൽ (2), കാസർകോട് (16), കുറ്റിക്കോൽ (6), പിലിക്കോട് (2), പടന്ന (3), കാറഡുക്ക (2), മടിക്കൈ (10), തൃക്കരിപ്പൂർ (2), കിനാനൂർ കരിന്തളം (3), മങ്കല്പടി (6), ബേഡകം (6), കള്ളാർ (1), പൈവലിഗ (1) സ്വദേശികളാണ് രോഗ ബാധിതരായത്.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 6214 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 245 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1059 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 430 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 540 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.