ETV Bharat / state

മാന്യ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണം; മണ്ണിട്ട് മൂടിയ തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ നോട്ടീസ് - മാന്യ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണം വിവാദം

സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഉള്‍പ്പെടെ കൈയേറിയാണ് സ്റ്റേഡിയം നിര്‍മിച്ചതെന്ന് നേരത്തെ റവന്യൂ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സ്‌റ്റേഡിയം നിര്‍മാണത്തിനായി മണ്ണിട്ട് മൂടിയ തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ കെ.സി.എക്ക് നോട്ടീസ്
author img

By

Published : Oct 13, 2019, 5:11 PM IST

Updated : Oct 13, 2019, 7:01 PM IST

കാസര്‍കോട്: മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണത്തിനായി മണ്ണിട്ട് മൂടിയ തോട് പൂര്‍വ സ്ഥിതിയിലാക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്. കേരള പഞ്ചായത്ത് രാജ് ആക്ടിലെ 218(1), 218(4) വ്യവസ്ഥകള്‍ ലംഘിച്ച് പഞ്ചായത്തില്‍ നിക്ഷിപ്തമായ സ്ഥലത്തെ നീരുറവകളും ജല നിര്‍ഗമന മാര്‍ഗങ്ങളും തടസപ്പെടുത്തിയെന്നും ഭൂമി കൈയേറി കൈവശം വച്ചെന്നുമാണ് നോട്ടീസിലുള്ളത്.

മാന്യ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണം; മണ്ണിട്ട് മൂടിയ തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ നോട്ടീസ്

കെ.സി.എ സെക്രട്ടറി ശ്രീജിത് വി. നായര്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍.എ അബ്ദുള്‍ഖാദര്‍ എന്നിവര്‍ക്കാണ് ഇത് സംബന്ധിച്ച ഉത്തരവ് പഞ്ചായത്ത് സെക്രട്ടറി എം. പ്രദീപന്‍ കൈമാറിയത്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഉള്‍പ്പെടെ കൈയേറിയാണ് സ്റ്റേഡിയം നിര്‍മിച്ചതെന്ന് നേരത്തെ റവന്യൂ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്റ്റേഡിയം നിര്‍മാണത്തിന് പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

ഇത് കൂടാതെ 2011 ലെ കെ.പി.ബി.ആര്‍ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് നടപടിയെടുക്കുന്ന ഉത്തരവും കൈമാറിയിട്ടുണ്ട്. ഫലത്തില്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട അനധികൃതമായ നിര്‍മാണങ്ങളെല്ലാം കെ.സി.എ പൊളിച്ചു നീക്കി പൂര്‍വ സ്ഥിതിയിലാക്കേണ്ടി വരും.

Intro:കാസര്‍കോട് മാന്യയിലെ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മാണത്തിനായി മണ്ണിട്ട് മൂടിയ തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ കെ.സി.എ യോട് ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി. കേരള പഞ്ചായത്ത് രാജ് ആക്ടിലെ 218(1), 218(4) വ്യവസ്ഥകള്‍ ലംഘിച്ച് പഞ്ചായത്തില്‍ നിക്ഷിപ്തമായ സ്ഥലത്തെ നീരുറവകളും ജല നിര്‍ഗമന മാര്‍ഗങ്ങളും തടസപ്പെടുത്തിയെന്നും ഭൂമി കൈയേറി കൈവശം വെച്ചുവെന്നുമാണ് നോട്ടീസിലുള്ളത്.
Body:
കെ.സി.എ സെക്രട്ടറി ശ്രീജിത് വി നായര്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എന്‍.എ.അബ്ദുള്‍ഖാദര്‍ എന്നിവര്‍ക്കാണ് ഇത് സംബന്ധിച്ച ഉത്തരവ് പഞ്ചായത്ത് സെക്രട്ടറി എം.പ്രദീപന്‍ കൈമാറിയത്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഉള്‍പ്പെടെ കൈയേറിയാണ് സ്റ്റേഡിയം നിര്‍മ്മിച്ചതെന്ന് നേരത്തെ റവന്യൂ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്‌റ്റേഡിയം നിര്‍മ്മാണത്തിന് പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. അതിനൊപ്പമാണ് തോടുള്‍പ്പെടെ മണ്ണിട്ട് മൂടിയെന്നും കണ്ടെത്തിയിരിക്കുന്നത്. ഇത് കൂടാതെ 2011ലെ കെപിബിആര്‍ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനും നടപടിയെടുക്കുന്നതായി കാണിച്ചും ഉത്തരവ് കൈമാറിയിട്ടുണ്ട്. ഫലത്തില്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട അനധികൃതമായ നിര്‍മ്മാണങ്ങളെല്ലാം കെ.സി.എ പൊളിച്ചു നീക്കി പൂര്‍വസ്ഥിതിയിലാക്കേണ്ടി വരും.
Conclusion:
Last Updated : Oct 13, 2019, 7:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.