ETV Bharat / state

വനാന്തര പാതയിലൂടെ കേരളത്തിലേക്ക്; കാസർകോട് അതിർത്തിയിലെ പരിശോധനയില്‍ വീഴ്ച - kerala karnataka border checking

സുള്ള്യ പാതയിലെ സംസ്ഥാന അതിർത്തിയില്‍ നിന്നും കിലോമീറ്ററുകൾ മാറിയുള്ള പരിശോധനകളില്‍ അകപ്പെടാതെ ഊടുവഴികളിലൂടെയാണ് ജില്ലയുടെ വിവിധ ഇടങ്ങളിലേക്ക് ആളുകൾ എത്തുന്നത്.

കർണാടക അതിർത്തി പരിശോധന  karnataka kasargode border  സുള്ള്യ പാത  kerala karnataka border checking  sulliyah road
വനാന്തര പാതയിലൂടെ കേരളത്തിലെത്താം; കാസർകോട് അതിർത്തിയില്‍ പരിശോധന കർശനമല്ല
author img

By

Published : May 12, 2020, 3:26 PM IST

കാസർകോട്: പരിശോധനകളില്ലാതെ കാസർകോട് അതിർത്തി കടന്ന് ആളുകൾ കേരളത്തിലേക്ക് എത്തുന്നു. സുള്ള്യ പാതയിലെ സംസ്ഥാന അതിർത്തിയില്‍ നിന്നും കിലോമീറ്ററുകൾ മാറിയുള്ള പരിശോധനകളില്‍ അകപ്പെടാതെ ഊടുവഴികളിലൂടെയാണ് ജില്ലയുടെ വിവിധ ഇടങ്ങളിലേക്ക് ആളുകൾ എത്തുന്നത്. കൊട്ടിയാടിയിലാണ് കേരള പൊലീസിന്‍റെ പരിശോധന നടക്കുന്നത്. പഞ്ചിക്കലിന് തൊട്ടപ്പുറമുള്ള മുഡൂരിൽ ചെക്പോസ്റ്റ് ഇല്ലാത്തതിനാല്‍ ഇതുവഴി അഡൂരിലേക്കും അവിടെ നിന്ന് പാണ്ടി- പള്ളഞ്ചി വഴി കാസർകോടിന്‍റെ കിഴക്കൻ മേഖലയില്‍ ഉൾപ്പെടെ എത്താൻ സാധിക്കും. ബംഗളൂരു, മൈസൂർ, മടിക്കേരി എന്നിവിടങ്ങളിലുള്ളവർക്ക് പരിശോധനളില്ലാതെ ഇതുവഴി കേരളത്തിലേക്ക് കടക്കാം.

വനാന്തര പാതയിലൂടെ കേരളത്തിലേക്ക്; കേരള അതിർത്തിയിലെ പരിശോധനയില്‍ വീഴ്ച

അതിർത്തിക്കപ്പുറം കർണാടക ആരോഗ്യ വകുപ്പും പൊലീസുമുണ്ട്. അതിർത്തി കടക്കുന്ന വാഹനങ്ങൾക്ക് തിരിച്ചു വരാനാകില്ലെന്ന് കർണാടക അധികൃതർ പറയുന്നുണ്ട്. കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങളായതിനാൽ തിരിച്ചു പോകേണ്ട കാര്യം ഇവരെ ആശങ്കപ്പെടുത്തുന്നില്ല. കേരളത്തിലെ കൊട്ടിയാടിയിൽ വൈകിട്ട് അഞ്ച് വരെ മാത്രമാണ് പൊലീസ് പരിശോധനയുള്ളത്. ആരോഗ്യ പ്രവർത്തകരെ ഇവിടെ നിയോഗിച്ചിട്ടില്ല. എന്നാൽ കർണാടകയിലേക്ക് പ്രവേശിക്കുന്നവർ കർശന പരിശോധനകൾക്ക് വിധേയമാകേണ്ടി വരുന്നു. പരപ്പ വഴിയുള്ള ഇടവഴിക്കൊപ്പം കേരളത്തിൽപ്പെടുന്ന ദേലംപാടിയിലേക്കെത്തുന്നതിനും വഴിയുണ്ട്. അതിർത്തിയോട് ചേർന്ന് മദ്യവിൽപ്പനശാലകൾ തുറന്നതോടെയാണ് ഊടുവഴികളിൽ ഇട്ടിരുന്ന മൺകൂനകൾ കർണാടക നീക്കിയതെന്നും ആരോപണമുയരുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.