ETV Bharat / state

കാസര്‍കോട് ചെറുവത്തൂരില്‍ വലയ ഗ്രഹണം പൂർണ്ണമായും ദൃശ്യമായി - Kasaragod

സൂര്യഗ്രഹണം പുര്‍ണമായും ദൃശ്യമായ ലോകത്തിലെ മൂന്നാമത്തെ സ്ഥലമാണ് ചെറുവത്തൂര്‍. ഒമാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലും പൂർണ വലയഗ്രഹണം ദൃശ്യമായി. 11 മണി വരെ മൂന്ന് മണിക്കൂർ സമയമായിരുന്നു ഗ്രഹണം

ഗ്രഹണം  eclipse  ചെറുവത്തൂർ  വലയഗ്രഹണം  Kasaragod  valayala soorya grahanam
ആകാശവിസ്മയത്തിന് സാക്ഷ്യം വഹിച്ച് കാസർകോട്
author img

By

Published : Dec 26, 2019, 12:30 PM IST

Updated : Dec 26, 2019, 3:56 PM IST

കാസർകോട്: നൂറ്റാണ്ടിലെ മനോഹരമായ ആകാശവിസ്മയത്തിന് സാക്ഷ്യം വഹിച്ച് കാസർകോട്. ചെറുവത്തൂർ കുട്ടമത്ത് ഹയർ സെക്കൻഡറി മൈതാനത്താണ് വലയഗ്രഹണത്തിന്‍റെ പൂർണത ദൃശ്യമായത്. വലയഗ്രഹണം ഏറെ വ്യക്തതയോടെ ദ്യശ്യമാകുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളിലൊന്നാണ് ചെറുവത്തൂർ. തടസങ്ങളേതുമില്ലാതെ ആകാശവിസ്മയം ദൃശ്യമായപ്പോള്‍ ആയിരങ്ങൾ അതിന് സാക്ഷിയായി. രാവിലെ 8.05 ഓടെയായിരുന്നു ഗ്രഹണത്തിന്‍റെ തുടക്കം. 9.24ന് ചന്ദ്രൻ പൂർണമായും സൂര്യനെ മറച്ചതോടെ നേർത്ത വരയിൽ വൃത്താകൃതിയിലേക് (റിങ് ഓഫ് ഫയർ ) സൂര്യൻ മാറി.

കാസര്‍കോട് ചെറുവത്തൂരില്‍ വലയ ഗ്രഹണം പൂർണ്ണമായും ദൃശ്യമായി

കാണാനെത്തിയവർക്ക് പൂർണ വലയഗ്രഹണം നവ്യാനുഭവമായി. ഗ്രഹണം ദര്‍ശിക്കാനായത് പാഠഭാഗങ്ങൾക്കപ്പുറം പ്രായോഗികമായ അറിവുകള്‍ക്ക് ഗുണം ചെയ്തതായി വിദ്യാർഥികൾ പറഞ്ഞു. 11 മണി വരെ മൂന്ന് മണിക്കൂർ സമയമായിരുന്നു ഗ്രഹണം. സ്പേസ് ഇന്ത്യയുടെ സഹകരണത്തോടെ വലയ ഗ്രഹണക്കാഴ്ചകൾക്ക് ചെറുവത്തൂരിൽ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു.

ഗ്രഹണം കാണാനുള്ള കണ്ണടകൾ ലഭിക്കാത്തവർക്കായി തത്സമയം പ്രത്യേക സ്ക്രീനിലും ഗ്രഹണ ദൃശ്യങ്ങൾ കാണിച്ചു. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്ന അന്ധവിശ്വാസങ്ങൾ പൊളിച്ചെഴുതുന്നതിനും ഈ ദിനം സാക്ഷിയായി. ജില്ലാ കലക്ടർ ഡോ. ഡി.സജിത് ബാബുവിന്‍റെ നേതൃത്വത്തിൽ ഗ്രഹണ സമയത്ത് പ്രഭാത ഭക്ഷണം വിളമ്പി. ചെറുവത്തൂരിന് പുറമെ ഒമാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് പൂർണ വലയഗ്രഹണം ദൃശ്യമായത്. സംസ്ഥാനത്തിന് പുറത്ത് നിന്നും വലയഗ്രഹണം കാണാനായി നിരവധിയാളുകള്‍ ചെറുവത്തൂരിൽ എത്തിയിരുന്നു.

Intro: നൂറ്റാണ്ടിലെ മനോഹരമായ ആകാശവിസ്മയത്തിന് സാക്ഷ്യം വഹിച്ച് കാസർകോട. ചെറുവത്തൂർ കുട്ടമത്ത് ഹയർ സെക്കൻഡറി മൈതാനത്താണ് വലയഗ്രഹണത്തിന്റെ പൂർണത ദൃശ്യമായത്.

Body:വലയഗ്രഹണം ഏറെ വ്യക്തതയോടെ ദ്യശ്യമാകുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളിലൊന്നാണ് ചെറുവത്തൂർ.തടസങ്ങളേതുമില്ലാതെ ആകാശവിസ്മയം ദൃശ്യമാകുമ്പോൾ അതിന് സാക്ഷിയായി ആയിരങ്ങൾ എത്തി. രാവിലെ 8.05 ഓടെയാണ് ഗ്രഹണത്തിന്റെ തുടക്കം. 9. 24 ന് ചന്ദ്രൻ പൂർണമായും സൂര്യനെ മറച്ചതോടെ നേർത്ത വരയിൽ വൃത്താകൃതിയിലേക് (റിങ് ഓഫ് ഫയർ )സൂര്യൻ മാറി
ഹോൾഡ്
കാണാനെത്തിയവർക്കും പൂർണ വലയഗ്രഹണം നവ്യാനുഭവമായി.
ബൈറ്റ് - മുതിർന്നവർ
ഗ്രഹണത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾക്കപ്പുറം പ്രായോഗികമായ അറിവിന് ഗുണം ചെയ്തതായി വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.
ബൈറ്റ് - കുട്ടികൾ

11 മണി വരെ മൂന്ന് മണിക്കൂർ സമയമായിരുന്നു ഗ്രഹണം.
സ്പേസ് ഇന്ത്യയുടെ സഹകരണത്തിൽ വലയ ഗ്രഹണക്കാഴ്ചകൾക്ക് ചെറുവത്തൂരിൽ വിപുലമായ സൗകര്യമൊരുക്കി.കണ്ണടകൾ ലഭിക്കാത്തവർക്കായി തത്സമയം പ്രത്യേക സ്ക്രീനിലും ഗ്രഹണ ദൃശ്യങ്ങൾ കാണിച്ചു.ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്ന അന്ധവിശ്വാസങ്ങൾ പൊളിച്ചെഴുതുന്നതിനും ഈ ദിനം സാക്ഷിയായി. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന്റെ നേതൃത്വത്തിൽ ഈ സമയം പ്രഭാത ഭക്ഷണം വിളമ്പി.

ഹോൾഡ്
ലോകത്ത് ചെറുവത്തൂരിന് പുറമെ ഒമാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് പൂർണ വലയഗ്രഹണം ദൃശ്യമായത്.സംസ്ഥാനത്തിന് പുറത്ത് നിന്നടക്കം വലയഗ്രഹണം വീക്ഷിക്കാനായി ആളുകൾ ചെറുവത്തൂരിൽ എത്തിയിരുന്നു.

പിടുസി

Conclusion:
Last Updated : Dec 26, 2019, 3:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.