കാസർകോട്: ജില്ലയിൽ 44 ഐസൊലേഷൻ വാർഡുകളും കൊവിഡ് സെന്‍ററുകളും തുടങ്ങാൻ തീരുമാനം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുൻസിപാലിറ്റികളിലും കൊവിഡ് സെന്‍ററുകൾ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ജില്ലാ കലക്‌ടർ ഡി. സജിത്ബാബു പറഞ്ഞു.
ജില്ലയിൽ ഭക്ഷ്യ ക്ഷാമത്തിന് സാധ്യത ഇല്ലെന്നും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും കലക്‌ടർ പറഞ്ഞു. വിദേശത്ത് നിന്നെത്തിയവർക്ക് നാട്ടുകാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ബുദ്ധിമുട്ടുണ്ടായാൽ ജില്ലാ ഭരണകൂടം ഇടപെടും. നിരോധനാജ്ഞയിൽ ഒരു ഇളവും ഇല്ലെന്നും വീഴ്‌ച വരുത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും കലക്‌ടർ കൂട്ടിച്ചേർത്തു.