കാസര്‍കോട്: റിമാന്‍ഡ് പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ എസ്ഐ സജീവൻ, സിപിഒ-മാരായ ജസീർ, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. അടിപിടി കേസില്‍ അറസ്‌റ്റിലായ ആലമ്പാടി സ്വദേശി അമീര്‍ അലിയാണ് കസ്‌റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.
കേസില്‍ ജില്ല സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ പോകുംവഴിയാണ് പ്രതി ഉദ്യോഗസ്ഥരുടെ ശ്രദ്ധവെട്ടിച്ച് കടന്നത്. ബിസി റോഡ് ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. ലഹരികടത്ത് ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട അമീര്‍ അലി.
More read: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോയ പ്രതി ഓടി രക്ഷപ്പെട്ടു