ETV Bharat / state

കൊവിഡ് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി കാസര്‍കോട്

author img

By

Published : Sep 30, 2020, 1:41 PM IST

Updated : Sep 30, 2020, 5:17 PM IST

ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം വര്‍ധിക്കുന്നതിനാലാണ് തീരുമാനം. ജില്ലാ ആശുപത്രിയില്‍ നിന്നുള്ള സേവനങ്ങള്‍ മുടങ്ങാത്തവിധമാണ് പൂര്‍ണമായും കൊവിഡ് ആശുപത്രിയായി സജ്ജീകരിക്കുന്നത്.

Kasargod strengthens covid defense system  strengthens covid defense system Kasargod  covid defense system Kasargod news  കസാര്‍കോട് കൊവിഡ് പ്രതിരോധ സംവിധാനം  കാസര്‍കോട് കൊവിഡ് പ്രതിരോധ സംവിധാനം വാര്‍ത്ത  കാസര്‍കോട് കൊവിഡ് പരിശോധന സംവിധാനം
കൊവിഡ് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി കാസര്‍കോട്

കാസര്‍കോട്: ജില്ലാ ആശുപത്രി പൂര്‍ണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം. വെന്‍റിലേറ്ററും ഐ.സിയു സൗകര്യവും ആവശ്യമായി വരുന്ന ഗുരുതര രോഗമുള്ള കൊവിഡ് ബാധിതരെ ചികിത്സിക്കാനുള്ള പരിമിതികള്‍ മറികടക്കുന്നതിനായാണ് നടപടി. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം വര്‍ധിക്കുന്നതിനാലാണ് തീരുമാനം. ജില്ലാ ആശുപത്രിയില്‍ നിന്നുള്ള സേവനങ്ങള്‍ മുടങ്ങാത്തവിധമാണ് പൂര്‍ണമായും കൊവിഡ് ആശുപത്രിയായി സജ്ജീകരിക്കുന്നത്.

സ്പെഷ്യലിറ്റി സേവനങ്ങള്‍ ആറ് കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിസ്ഥാപിക്കും. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രോഗികളുടെ ആധിക്യം മൂലം പരിയാരം മെഡിക്കല്‍ കോളജില്‍ കാസര്‍കോട്ടു നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന ഘട്ടത്തിലാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കൊവിഡ് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്. അത്യാസന്ന നിലയിലുള്ള കൊവിഡ് രോഗികള്‍ക്കായി ജില്ലാ ആശുപത്രിയില്‍ 100 ബെഡുള്ള ഒരു വാര്‍ഡ് സജ്ജീകരിക്കും. അഞ്ച് വെന്‍റിലേറ്ററുകള്‍ ഇവിടെ ഒരുക്കും. വാര്‍ഡില്‍ സെന്‍ട്രലൈസ്ഡ് ഒക്സിജന്‍ സപ്ലൈ ഉണ്ടാകും. കൊവിഡ് ബാധിച്ച ഗര്‍ഭിണികളുടെ പ്രസവം ഉള്‍പ്പെടെയുള്ള ചികിത്സയും ആശുപത്രിയില്‍ നല്‍കും.

നിലവില്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ ചികിത്സിക്കുന്നത് ഉക്കിനടുക്ക മെഡിക്കല്‍ കോളജിലും, മറ്റുള്ളവരെ ജില്ലയിലെ ഒമ്പത് സി.എഫ്.എല്‍.ടി.സികളിലുമാണ് പ്രവേശിപ്പിച്ചത്. ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കി വരുന്നുണ്ട്. ഉക്കിനടുക്ക മെഡിക്കല്‍ കോളജിലെ ഭൗതിക സാഹചര്യവും ജീവനക്കാരുടെ എണ്ണവും അനുസരിച്ചു കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കുവാന്‍ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ഇതിനാലാണ് ജില്ലയില്‍ തന്നെ കാറ്റഗറി-സി കൊവിഡ് രോഗികളെ ചിക‍ിത്സിക്കാന്‍ സൗകര്യമൊരുക്കുന്നത്.

കൂടുതല്‍ രോഗലക്ഷണങ്ങളുള്ള കാറ്റഗറി ബി കൊവിഡ് രോഗികളെ ചികിത്സിക്കുന്ന സെക്കന്‍ഡറി ലെവല്‍ സി.എഫ്.എല്‍.ടി.സികള്‍ നിലവിലുള്ളത് കാഞ്ഞങ്ങാടിനു സമീപം റാംപ് സൗകര്യമുള്ള പടന്നക്കാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍, ഗുരുവനം കേന്ദ്രീയ വിദ്യാലയം എന്നിവടങ്ങളിലാണ്. ഇതിനു അടുത്ത് തന്നെ ജില്ലയിലെ കൊവിഡ് ആശുപത്രി സജ്ജമാക്കുന്നത് കാറ്റഗറി-ബി കൊവിഡ് രോഗികള്‍ക്കു അടിയന്തര ചികിത്സ നല്‍കാനും ഉപകാരപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.

ജില്ലാ ആശുപത്രി സേവനങ്ങള്‍ മുടക്കമില്ലാതെ തുടരും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സ്പെഷ്യലിറ്റി സേവനങ്ങള്‍ ആറ് കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിസ്ഥാപിക്കും. സ്ത്രീരോഗ വിഭാഗം കാഞ്ഞങ്ങാട് ലക്ഷ്മി മേഘന്‍ ആശുപത്രിയിലേക്ക് 24 മണിക്കൂര്‍ സേവനം ലഭിക്കുന്ന തരത്തില്‍ മാറ്റും.

ജില്ലാ ആശുപത്രിയില്‍ നിന്നും മാറ്റി സ്ഥാപിച്ചിരിക്കുന്ന മറ്റു സ്പെഷ്യലിറ്റി സേവനങ്ങളും ആശുപത്രികളും:

ജനറല്‍ ഒ.പി, ഐ പി സേവനങ്ങള്‍-

നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, പെരിയ സി.എച്ച്.സി, കാസര്‍കോട് ജനറല്‍ ആശുപത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിക്യാന്‍സര്‍ വിഭാഗം, ശിശുരോഗ വിഭാഗം, സര്‍ജറി ഒ.പി- നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി നേത്രരോഗ വിഭാഗം- പെരിയ സി.എച്ച് സിത്വക്ക് രോഗ വിഭാഗം, ഇ.എന്‍.ടി.ഒ.പി, ഡി.ഇ.ഐ.സി.ഒ.പി- ആനന്ദാശ്രമം പി.എച്ച്.സിഅസ്ഥിരോഗ വിഭാഗം- പെരിയ സി എച്ച് സി,നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിപി എം.ആര്‍ ഒ.പി- പെരിയ സി.എച്ച്.സിഅത്യാഹിത വിഭാഗം- കാസര്‍കോട് ജനറല്‍ ആശുപത്രി,നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിദന്തരോഗ വിഭാഗം ഒ.പി- നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, പെരിയ സി.എച്ച്.സി

ഇമ്മ്യൂണൈസേഷന്‍ സേവനങ്ങള്‍-

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒഴികെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. ഡയാലിസിസ്- കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിപാമ്പ് വിഷം- കാസര്‍കോട് ജനറല്‍ ആശുപത്രി

പാലിയേറ്റീവ് സേവനങ്ങള്‍-

ചെമ്മട്ടംവയല്‍ വയോജന വിശ്രമ കേന്ദ്രം

Last Updated : Sep 30, 2020, 5:17 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.