ETV Bharat / state

കൊവിഡ്‌ നിയന്ത്രണത്തിന് കർശന നടപടികളുമായി കാസർകോട് പൊലീസ്

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള തീരുമാനം.

Covid  Covid control  കാസർകോട് ജില്ലയിൽ കർശന നടപടി  പോലീസ്  കൊവിഡ്‌ നിയന്ത്രണം  Kasargod police take strict action control Covid
കൊവിഡ്‌ നിയന്ത്രണത്തിന് കർശന നടപടികളുമായി കാസർകോട് പൊലീസ്
author img

By

Published : Apr 16, 2021, 9:27 PM IST

കാസർകോട്: കാസർകോട് ജില്ലയിൽ കൊവിഡ്‌ നിയന്ത്രണത്തിന് കർശന നടപടികളുമായി പൊലീസ്. അതിർത്തികളിലെ പരിശോധന ഉൾപ്പെടെ കർശനമാക്കുന്നതിനൊപ്പം കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിനടുത്തെത്തിയ സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള തീരുമാനം. ഇതിൻ്റെ ഭാഗമായി ഓരോ സ്റ്റേഷനിലെയും അമ്പത് ശതമാനം വരുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. മാസ്‌ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പു വരുത്തുകയാണ് ഇവരുടെ ചുമതല. ലംഘനം കണ്ടാൽ നിയമപരമായ നടപടി എടുക്കാനാണ് തീരുമാനമെന്നും ജില്ലാ പൊലീസ് മേധാവി രാജിവ് അറിയിച്ചു.

കൊവിഡ്‌ നിയന്ത്രണത്തിന് കർശന നടപടികളുമായി കാസർകോട് പൊലീസ്

പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം കൊവിഡ് മാനദണ്ഡങ്ങൾക്ക് കൂടി പ്രാധാന്യം നൽകിയാലേ നിയന്ത്രണം സാധ്യമാകു എന്നാണ് വിലയിരുത്തൽ. അതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി വഴി കടന്നു വരുന്ന ബസ് ഉൾപ്പടെയുള്ള വാഹനങ്ങളും പരിശോധിക്കും. പൊതു സ്ഥലങ്ങളിൽ ബോധവൽകരണ പരിപാടികളും പൊലീസ് നടത്തുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ജനങ്ങളെ ബോധവൽകരണത്തിലൂടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനാണ് തീരുമാനം. ആവശ്യമായി വന്നാൽ കർശന നിയമനടപടികളും ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.