ETV Bharat / state

കാസര്‍കോട്ട് അതിർത്തി മാറിയിട്ട മണ്ണ് കർണാടകം തന്നെ നീക്കി - കർണാടക അതിർത്തി

പൈവളിഗെയ്‌‌ക്ക് സമീപം കാഡൂരിലാണ് കർണാടക അധികൃതരെത്തി മണ്ണ് നീക്കിയത്

kasargod karnataka border issue  kasargod border issue  കാസര്‍കോട് അതിർത്തി  കർണാടക അതിർത്തി  കാസര്‍കോട് ജില്ലാ കലക്‌ടർ ഡി.സജിത് ബാബു
കാസര്‍കോട്ട് അതിർത്തി മാറിയിട്ട മണ്ണ് കർണാടകം തന്നെ നീക്കി
author img

By

Published : Apr 5, 2020, 1:26 PM IST

കാസര്‍കോട്: അതിർത്തി മാറിയിട്ട മണ്ണ് നീക്കി കർണാടക അധികൃതര്‍. കാസര്‍കോട്ടെ പൈവളിഗെയ്‌‌ക്ക് സമീപം കാഡൂരിലാണ് അധികൃതരെത്തി മണ്ണ് നീക്കിയത്. ലോക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കാസര്‍കോടുമായി അതിർത്തി പങ്കിടുന്ന റോഡുകളിൽ കര്‍ണാടകം മണ്ണിട്ട് ഗതാഗത തടസം സൃഷ്‌ടിച്ചിരുന്നു. ചെറുതും വലുതുമായ 17 റോഡുകളിലെ ഗതാഗതമാണ് കർണാടകം തടസപ്പെടുത്തിയത്. ഗതാഗതം നിരോധിക്കുന്നതിന് റോഡുകൾ മണ്ണിട്ട് നികത്തുന്ന കൂട്ടത്തില്‍ അതിർത്തിക്കപ്പുറത്ത്, കേരളത്തിന്‍റെ സ്ഥലത്തും കർണാടകം മണ്ണിട്ടിരുന്നു. ഇതാണ് അധികൃതരെത്തി നീക്കിയത്. എന്നാല്‍ ഇവിടെ നിന്നും മാറി കര്‍ണാടകയിലെ ബണ്ട്വാൾ താലൂക്കിലെ സ്ഥലത്ത് വീണ്ടും മണ്ണിട്ട് ഗതാഗതം തടസപ്പെടുത്തുകയും ചെയ്‌തു.

കാസര്‍കോട്ട് അതിർത്തി മാറിയിട്ട മണ്ണ് കർണാടകം തന്നെ നീക്കി

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ കലക്‌ടർ ഡി.സജിത് ബാബു സ്ഥലത്തെത്തുകയും മണ്ണ് നീക്കിയില്ലെങ്കില്‍ നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്നാണ് കർണാടക ഉദ്യോഗസ്ഥർ കേരളാതിര്‍ത്തിക്കുള്ളില്‍ നിക്ഷേപിച്ച മണ്ണ് നീക്കിയത്. ജെസിബി ഉപയോഗത്തിനിടെ ജലനിധി പൈപ്പുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതും പൂർവ സ്ഥിതിയിലാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.