ETV Bharat / state

കാസർകോട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം - സംസ്ഥാന അവാര്‍ഡ്

ജനങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന മുദ്രാവാക്യവുമായാണ് മേളയിലെ സിനിമാവതരണങ്ങള്‍

Kasargod  International Film Festival  കാസര്‍കോട് ചലച്ചിത്രോത്സവം  സംസ്ഥാന അവാര്‍ഡ്  അന്താരാഷ്ട്ര ചലച്ചിത്രോത്സവം
കാസർകോട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം
author img

By

Published : Dec 31, 2019, 12:37 PM IST

Updated : Dec 31, 2019, 5:24 PM IST

കാസര്‍കോട്: നല്ല സിനിമകളെ ആസ്വാദകരിലേക്ക് എത്തിച്ച് കാസര്‍കോട് ചലച്ചിത്രോത്സവം. കാസര്‍കോടിനൊരിടം എന്ന കൂട്ടായ്മയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന മുദ്രാവാക്യവുമായാണ് മേളയിലെ സിനിമാവതരണങ്ങള്‍. സംസ്ഥാന അവാര്‍ഡ് നേടിയ കാന്തനില്‍ തുടങ്ങി സ്ലീപ് ലെസ്ലി യുവേഴ്സ്, പത്മിനി, ലിറ്റില്‍ ഫോറസ്റ്റ്, കുഞ്ഞു ദൈവം, ഒരു രാത്രി ഒരു പകല്‍, ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് സംവിധായകരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് ഓപ്പണ്‍ ഫോറവും നടത്തി.

കാസർകോട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദി കൂടിയായും ചലച്ചിത്രോത്സവം മാറി. ഇവിടെ സ്ഥാപിച്ചിട്ടുള്ള ജനാധിപത്യത്തിന്റെ ഒപ്പു മരത്തില്‍ പ്രതിഷേധത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയാണ് ഓരോ പ്രതിനിധിയും സിനിമകള്‍ കാണുന്നത്. മേളയുടെ ഭാഗമായി നടത്തിയ ഹ്രസ്വ ചിത്ര മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 11 സിനിമകളുടെ പ്രദര്‍ശനവും നടക്കും. ചലച്ചിത്രോത്സവത്തിന് ചൊവ്വാഴ്ച തിരശീല വീഴും.

Intro:ആസ്വാദകരിലേക്ക് നല്ല സിനിമകള്‍ എത്തിച്ച് കാസര്‍കോട് ചലച്ചിത്രോത്സവം. രാജ്യത്ത് ഇന്ന് നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യപ്പെട്ട് നമ്മളെ നിശ്ശബ്ദരാക്കാന്‍ ആവില്ല എന്ന മുദ്രാവാക്യവുമായാണ് മേളയിലെ സിനിമാവതരണങ്ങള്‍. ചലച്ചിത്രോത്സവത്തിന് ചൊവ്വാഴ്ച തിരശീല വീഴും.

Body:നല്ല സിനിമികള്‍ എല്ലാവരിലേക്കും എന്ന സന്ദേശവുമായാണ് കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ ചലച്ചിത്രോത്സവത്തിന്റെ രണ്ടാമത് പതിപ്പ് ആസ്വാദകരിലേക്ക് എത്തിയത്. ഫ്രെയിമുകള്‍ക്കപ്പുറത്തെ ലോകത്തെ അടയാളപ്പെടുത്തുന്ന സിനിമകളുമായാണ് ചലച്ചിത്രോത്സവം കാഴ്ചയുടെ വസന്തം തീര്‍ക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടിയ കാന്തനില്‍ തുടങ്ങി സ്ലീപ് ലെസ്ലി യുവേഴ്സ്, പത്മിനി, ലിറ്റില്‍ ഫോറസ്റ്റ്, കുഞ്ഞു ദൈവം, ഒരു രാത്രി ഒരു പകല്‍, ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് സംവിധായകരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് ഓപ്പണ്‍ ഫോറവും നടത്തി.

ബൈറ്റ്-കെ.പി.എസ് വിദ്യാനഗര്‍, സംഘാടകന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദി കൂടിയായും ചലച്ചിത്രോത്സവ നഗരിമാറുന്നുണ്ട്. ഇവിടെ സ്ഥാപിച്ച ജനാധിപത്യത്തിന്റെ ഒപ്പു മരത്തില്‍ പ്രതിഷേധത്തിന്റെ കൈയൊപ്പുചാര്‍ത്തിയാണ് ഓരോ പ്രതിനിധിയും സിനിമകള്‍ കാണുന്നത്. നമ്മള്‍ നിശബ്ദരാകില്ലെന്നും കാസര്‍കോട്ടെ സിനിമാസ്വാദകര്‍ ഇതിലൂടെ സമൂഹത്തോട് പറയുന്നു. മേളയുടെ ഭാഗമായി നടത്തിയ ഹ്രസ്വ ചിത്ര മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 11 സിനിമകളുടെ പ്രദര്‍ശനത്തോടെയാണ് കാസര്‍കോട് ചലച്ചിത്ര മേളയുടെ രണ്ടാം പതിപ്പ് വിടപറയുന്നത്.

ഇടിവി ഭാരത്
കാസര്‍കോട്

Conclusion:
Last Updated : Dec 31, 2019, 5:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.