ETV Bharat / state

മാറിമറിഞ്ഞ് സഖ്യങ്ങള്‍; കാസര്‍കോട് നിര്‍ണായകമായി സ്വതന്ത്രര്‍ - കാസര്‍കോട് വാര്‍ത്തകള്‍

കുമ്പഡാജെയിൽ സിപിഐ സ്വതന്ത്രൻ യുഡിഎഫിനെ പിന്തുണച്ചപ്പോൾ മീഞ്ചയിൽ സിപിഐയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ യുഡിഎഫും പിന്തുണച്ചു. ഈസ്റ്റ് എളേരിയിൽ എൽഡിഎഫ് പിന്തുണക്കുന്ന ഡിഡിഎഫിനെ ഭരണത്തിൽ നിന്നും താഴെ ഇറക്കാൻ ആർഎംപി നൽകിയ വിപ്പ് ഫലം കണ്ടില്ല

Local body news  kasargod election result  കാസര്‍കോട് വാര്‍ത്തകള്‍  തദ്ദേശ തെരഞ്ഞെടുപ്പ്
മാറിമറിഞ്ഞ് സഖ്യങ്ങള്‍; കാസര്‍കോട് നിര്‍ണായകമായി സ്വതന്ത്രര്‍
author img

By

Published : Dec 30, 2020, 4:58 PM IST

കാസര്‍കോട്: അണിയറയിലെ രാഷ്ട്രീയ കരു നീക്കങ്ങൾക്കും ഭാഗ്യ പരീക്ഷണങ്ങൾക്കും സാക്ഷ്യം വഹിച്ച് കാസർകോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ്. ആർക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പാണ് ഏവരും ഉറ്റു നോക്കിയത്. ചിലയിടങ്ങളിൽ സ്വതന്ത്രരുടെ നിലപാടുകളും നിർണായകമായി. തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ ആർക്കും ഒറ്റകക്ഷി ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തുകൾ ആര് ഭരിക്കും എന്നതിലായിരുന്നു മുന്നണി നേതാക്കളുടെയും പ്രവർത്തകരുടെയും കണ്ണ്.

പൈവളിഗെ, മുളിയാർ, ബദിയടുക്ക പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെയായിരുന്നു ഭരണം തീരുമാനിച്ചത്. പൈവളിഗെയിലും മുളിയാറിലും എൽഡിഎഫ് ജയിച്ചു. ബദിയടുക്കയിൽ യുഡിഎഫും ഭരണം നിലനിർത്തി. മുളിയാറിൽ കഴിഞ്ഞ തവണ നറുക്കെടുപ്പിൽ നഷ്‌ടമായ ഭരണമാണ് എൽഡിഎഫ് തിരിച്ചു പിടിച്ചത്. കുമ്പഡാജെയിൽ സിപിഐ സ്വതന്ത്രൻ യുഡിഎഫിനെ പിന്തുണച്ചപ്പോൾ മീഞ്ചയിൽ സിപിഐയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ യുഡിഎഫും പിന്തുണച്ചു.

യുഡിഎഫിന്‍റെ ഉറച്ച ഗ്രാമ പഞ്ചായത്തായ മഞ്ചേശ്വരത്ത് യുഡിഎഫിന് ഭരണം നഷ്ടമായി. ബിജെപി പിന്തുണയോടെ സ്വതന്ത്രയായ ജീൻ ലവീന മൊന്തേരയാണ് പ്രസിഡന്‍റായത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും കുമ്പള ഗ്രാമപഞ്ചായത്തിലും എസ്‌ഡിപിഐ പിന്തുണയിലാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. അതേ സമയം ഇരു മുന്നണികളും തമ്മിൽ ധാരണ വേണ്ടെന്ന നിലപാട് സ്വീകരിച്ചതിനാൽ ആറ് അംഗങ്ങളോടെ വലിയ ഒറ്റ കക്ഷിയായ ബിജെപി കാറഡുക്കയിൽ വിജയം നേടി. കഴിഞ്ഞ തവണ അവിശ്വാസത്തിലൂടെ നഷ്ടമായ ഭരണമാണ് ഇത്തവണ ബിജെപി തിരിച്ചു പിടിച്ചത്.

കാറഡുക്കയിലും ബെള്ളൂരിലും മധൂരിലും മാത്രമാണ് ബിജെപി ഭരണത്തിലെത്തിയത്. അതേസമയം ഈസ്റ്റ് എളേരിയിൽ എൽഡിഎഫ് പിന്തുണക്കുന്ന ഡിഡിഎഫിനെ ഭരണത്തിൽ നിന്നും താഴെ ഇറക്കാൻ ആർഎംപി നൽകിയ വിപ്പ് ഫലം കണ്ടില്ല. ആര്‍എംപി പിന്തുണയോടെ ഫുട്‌ബോൾ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച നാല് പേർക്ക് ആർഎംപി സെക്രട്ടറി എൻ.വേണു വിപ്പ് നൽകിയെങ്കിലും അംഗങ്ങൾ അത് ലംഘിച്ചു. ഇതോടെ ഇവിടെ ഡിഡിഎഫ് ഭരണം നിലനിർത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ എസ്‌ഡിപിഐ സ്വതന്ത്രന്‍റെ പിന്തുണയിൽ യുഡിഎഫ് ഭരണം നിലനിർത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.