ETV Bharat / state

കാസർകോട്ടെ താമരത്തർക്കം പരിഹരിക്കും; സിപിഎം പിന്തുണയോടെ വിജയിച്ച അംഗങ്ങൾ രാജിവെയ്ക്കും - രവീശ തന്ത്രി കുണ്ടാർ

ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് സമവായ നീക്കം.

kasargod cpm bjp alliance issue  kasargod party leadership ready for a consensus  ഭിന്നത പരിഹരിക്കാൻ കാസർകോട് ബിജെപി നേതൃത്വം  കോസർകോട് ബിജെപി നേതൃത്വം  രവീശ തന്ത്രി കുണ്ടാർ  cpm bjp alliance conflict in kasargod
ഭിന്നത പരിഹരിക്കാൻ ബിജെപി നേതൃത്വം; സിപിഎം പിന്തുണയോടെ വിജയിച്ച സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ രാജിവെയ്ക്കും
author img

By

Published : Feb 23, 2022, 4:00 PM IST

കാസർകോട്: ബിജെപിയിലെ ഭിന്നത പരിഹരിക്കാൻ കുമ്പള പഞ്ചായത്തിൽ സിപിഎം പിന്തുണയോടെ വിജയിച്ച രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ ഉൾപ്പടെ ഒൻപത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും സ്ഥാനമൊഴിയും. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് സമവായ നടപടിയുമായി ജില്ല നേതൃത്വം രംഗത്ത് എത്തിയത്. പ്രതിഷേധം ഉയർത്തിയ ഒരു വിഭാഗം പ്രവർത്തകർ ഉന്നയിക്കുന്ന മറ്റ് വിഷയങ്ങളിൽ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന് ജില്ല പ്രസിഡന്‍റ് രവീശ തന്ത്രി കുണ്ടാർ അറിയിച്ചു.

പ്രതിഷേധം തുടരാൻ പ്രവർത്തകർ

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്നും ജില്ല പ്രസിഡന്‍റ് വ്യക്തമാക്കി. പ്രതിഷേധം കനക്കുന്നതിനിടയിൽ സംസ്ഥാന അധ്യക്ഷൻ പങ്കെടുത്ത ജില്ല കോർ കമ്മിറ്റി യോഗവും ചേർന്നിരുന്നു. അതേസമയം സിപിഎമ്മുമായുള്ള കൂട്ടുകെട്ടിന് പിന്തുണ നൽകിയ നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് ഒരു വിഭാഗം പ്രവർത്തകരുടെ തീരുമാനം.

ഭിന്നത പരിഹരിക്കാൻ ബിജെപി നേതൃത്വം; സിപിഎം പിന്തുണയോടെ വിജയിച്ച സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ രാജിവെയ്ക്കും

സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ രാജിയിൽ മാത്രം തൃപ്തരല്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. വ്യാഴാഴ്‌ച വരെ സംസ്ഥാന നേതാക്കൾക്ക് സമയം നൽകിയിട്ടുണ്ട്. തങ്ങളുടെ ആവശ്യം പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും പ്രവർത്തകർ പറയുന്നു.

പ്രവർത്തകർ തന്നെ ബിജെപി ഓഫീസ് താഴിട്ടുപൂട്ടിയതടക്കമുള്ള പ്രതിഷേധങ്ങൾ പാർട്ടിക്ക് സംസ്ഥാന തലത്തിൽ തന്നെ നാണക്കേടായി മാറിയിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി ജില്ലാ വൈസ് പ്രസിഡന്‍റ് അടക്കം രാജിവെച്ചിരുന്നു.

വിവാദം സിപിഎം - ബിജെപി കൂട്ടുകെട്ട് ആരോപിച്ച്

കുമ്പള പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സിപിഎം - ബിജെപി കൂട്ടുകെട്ടിനെതിരെയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. പ്രശ്‌നത്തിൽ കെ സുരേന്ദ്രൻ നേരിട്ടത്തി ചർച്ച നടത്തി പരിഹാരം കാണണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. എന്നാൽ സുരേന്ദ്രൻ എത്തിയില്ല. പല തവണ നേതൃത്വത്തിന് വിഷയത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രവർത്തകർ ആരോപിക്കുന്നു.

സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പ്രേമലത, പ്രേമാവതി എന്നിവരെ പുറത്താക്കണമെന്നും ഈ പദ്ധതി ആവിഷ്‌കരിച്ച മുൻ ജില്ല പ്രസിഡൻ്റ് ശ്രീകാന്ത്, മണികണ്ഠ റൈ, പി സുരേഷ് കുമാർ ഷെട്ടി എന്നീ നേതാക്കൻമാർക്കെതിരെ നടപടി വേണമെന്നുമാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.

ALSO READ: സി.പി.എമ്മുമായി കൂട്ടുകെട്ട്; ഓഫിസ്‌ താഴിട്ടുപൂട്ടി പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍

2020 ‍ഡിസംബറിലാണ് വിവാദങ്ങളുടെ തുടക്കം. തെരഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ പ്രവർത്തകർ പരാതിയുമായി നേതൃത്വത്തെ സമീപിച്ചിരുന്നുവെങ്കിലും ഇത്രയും കാലമായി നടപടിയെടുത്തിരുന്നില്ല. സൂത്രധാരൻമാരായ മൂന്ന് പേർക്കും പാർട്ടി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.

ജില്ലാ പ്രസിഡന്‍റായിരുന്ന ശ്രീകാന്ത് ഇപ്പോൾ സംസ്ഥാന സെക്രട്ടറിയാണ്, സുരേഷ് കുമാർ ഉത്തരമേഖല ജനറൽ സെക്രട്ടറിയാണ്. മണികണ്ഠ റൈ ഇപ്പോൾ ജില്ലാ സെക്രട്ടറിയാണ്. ഇത് പ്രവർത്തകരെ പ്രകോപിപ്പിച്ചു. തുടർന്നാണ് പരസ്യ പ്രതിഷേധത്തിനു വഴിവെച്ചത്. ഇത് തണുപ്പിക്കാനുള്ള നീക്കമാണ് ജില്ലാ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നും നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.