കാസർകോഡ്: കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി സർക്കാർ നിർദേശങ്ങൾ ഒന്നും പാലിച്ചില്ലെന്നും എവിടെയാണ് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും കാസർകോട് ജില്ലാ കലക്ടർ. എംഎൽഎമാരുടെ കാര്യത്തിൽ അവർ സ്വയം നിരീക്ഷണത്തിലേക്ക് പോവുകയായിരുന്നുവെന്നും കലക്ടർ വ്യക്തമാക്കി. ഫെബ്രുവരി 20 ന് ശേഷം ദുബായില്‍ നിന്നും വന്നവർ പിഎച്ച്സികളിൽ അടിയന്തരമായി ബന്ധപ്പെടണം. രോഗിയുടെ സമ്പർക്ക പട്ടിക ഉടൻ പുറത്തിറക്കും. സർക്കാർ നിർദേശങ്ങളും നിയന്ത്രണങ്ങളും ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവർക്കും ബാധകമാണ്. പൊതു ജനങ്ങളുടെ പിന്തുണ അനിവാര്യമാണെന്നും കലക്ടർ അറിയിച്ചു.
കാസർകോഡ് കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെന്നു കലക്ടർ
എവിടെയാണ് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും കലക്ടർ.