കാസര്‍കോട്: കൊവിഡ് സ്ഥിരീകരിച്ച കോടോം ബേളൂർ സ്വദേശിയുടെ വൈറസ് ബാധ സംബന്ധിച്ച് അവ്യക്തത. ചക്ക വീണ് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്നാണ് ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. തുടർന്ന് കാസർകോട് നിന്നുള്ള രോഗി ആയതിനാൽ സ്രവ പരിശോധന കൂടി നടത്താൻ ഡോക്ടർമാര്‍ തീരുമാനിക്കുകയായിരുന്നു. പരിശോധനാ ഫലം വന്നപ്പോൾ പോസിറ്റീവ് ആയിരുന്നു. പക്ഷെ കൊവിഡിന്‍റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം ഇയാളുടെ സമ്പർക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
ചക്ക തലയില്‍ വീണ് പരിക്ക്; പരിശോധനയില്‍ കൊവിഡ് പോസിറ്റീവ്, വൈറസ് ബാധയില്‍ ആശങ്ക - കാസര്‍കോട് വാര്‍ത്തകള്‍
ഇയാള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല