ETV Bharat / state

കൺനിറയെ കാഴ്‌ചകൾ, കണ്ടു തീരാതെ കാശിയുടെ കാമറ - കാശിനാഥൻ

കാശിയുടെ കാമറയില്‍ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചു തുടങ്ങിയതോടെ ആ ആറാംക്ലാസുകാരൻ തികഞ്ഞൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി. ഗ്രാമഭംഗി നിറയുന്ന പൂക്കളും ചെടികളും കായ്‌ഫലങ്ങളും എന്നുവേണ്ട കാശിയുടെ മനസില്‍ പതിഞ്ഞതെല്ലാം, നൂറ് നൂറ് മനോഹര ചിത്രങ്ങളായി.

photography  kasarcode mobile photography student  mobile photograph news  മൊബൈൽ ഫോട്ടോഗ്രാഫി  കാസർകോട് വാർത്തകൾ  കാശിനാഥൻ
മൊബൈൽ ഫോട്ടോഗ്രാഫി പ്രൊഫഷണല്‍ ടച്ചുമായൊരു ആറാം ക്ലാസുകാരൻ
author img

By

Published : Apr 23, 2021, 8:54 PM IST

Updated : Apr 23, 2021, 10:34 PM IST

കാസർകോട്: കുട്ടികൾക്ക് മൊബൈല്‍ കൊടുത്താലുള്ള പ്രശ്നങ്ങളും അതുകൊണ്ടുള്ള തലവേദനയുമാണ് രക്ഷിതാക്കൾ ഈ കൊവിഡ് കാലത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. പക്ഷേ കാസർകോട് കൊട്ടോടിയിലെ ആറാംക്ലാസുകാരൻ കാശിനാഥന്‍റെ രക്ഷിതാക്കൾക്ക് അങ്ങനെയൊരു തലവേദനയില്ല. ഓൺലൈൻ പഠനത്തിന് വാങ്ങിയ മൊബൈലില്‍ വീഡിയോ ഗെയിമിനും മറ്റ് വിനോദ പരിപാടികൾക്കും കാശിനാഥന് താല്‍പര്യമില്ല. കാശിയുടെ മൊബൈല്‍ കാമറ കൊട്ടോടി ഗ്രാമത്തിലെ കാഴ്‌ചകൾ തേടിയിറങ്ങും.

കണ്ടു തീരാതെ കാശിയുടെ കാമറ

കാശിയുടെ കാമറയില്‍ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചു തുടങ്ങിയതോടെ ആ ആറാംക്ലാസുകാരൻ തികഞ്ഞൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി. ഗ്രാമഭംഗി നിറയുന്ന പൂക്കളും ചെടികളും കായ്‌ഫലങ്ങളും എന്നുവേണ്ട കാശിയുടെ മനസില്‍ പതിഞ്ഞതെല്ലാം, നൂറ് നൂറ് മനോഹര ചിത്രങ്ങളായി. ആ ഫ്രെയിമുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും കൂട്ടുകാരും പ്രോത്സാഹനവുമായി എത്തി. മകന്‍റെ താല്‍പര്യം തിരിച്ചറിഞ്ഞതോടെ കാശി നാഥന് കൂടുതല്‍ പ്രോത്സാഹനം നല്‍കാനാണ് അച്ഛൻ രവീന്ദ്രൻ കൊട്ടോടിയുടെയും അമ്മ ശ്രീജയുടെയും തീരുമാനം.....

Last Updated : Apr 23, 2021, 10:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.