ETV Bharat / state

കാസര്‍കോട് സീറ്റിനെ ചൊല്ലി ഡിസിസിയില്‍ തര്‍ക്കം മുറുകുന്നു - kasarkod

ഡിസിസി ഭാരവാഹികളും അംഗങ്ങളും സുബയ്യ റൈ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷമായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്‍റെ പേര് പുറത്തുവന്നത്.

കാസര്‍കോട്
author img

By

Published : Mar 17, 2019, 2:26 PM IST

സുബയ്യ റൈക്ക് സീറ്റ് നൽകാത്തതിനെതിരെ കാസർകോട് ഡിസിസിയിൽ പ്രതിഷേധം തുടരുന്നു. ഡിസിസി ഭാരവാഹികളടക്കമുള്ളവർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം വന്ന ഉടൻ ഡിസിസിയിൽ ഉടലെടുത്ത പൊട്ടിത്തെറിയാണ് മൂർധന്യത്തിൽ എത്തിയത്. ഡിസിസി ഭാരവാഹികളും അംഗങ്ങളും എല്ലാം സുബയ്യ റൈ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷമായിരുന്നുരാജ്മോഹൻ ഉണ്ണിത്താന്‍റെപേര് പുറത്തുവന്നത്. ജില്ലയിലെ പ്രവർത്തകരുടെ വികാരം ഡിസിസി പ്രസിഡന്‍റ്അടക്കമുള്ളവർ കെപിസിസി നേതൃത്വത്തെ ബോധ്യപ്പെടുത്തിയില്ലെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ജില്ലാ നേതാക്കൾ രാജിഭീഷണി മുഴക്കി.

ജില്ലയിൽ നിന്നുള്ള ആളെ സ്ഥാനാർഥിയാക്കണമെന്നും കെട്ടിയിറക്കുന്ന സ്ഥാനാർഥിയെ അംഗീകരിക്കാനാവില്ലെന്നുമാണ്ഇവർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ പുറത്തുനിന്നുള്ള സ്ഥാനാർഥിക്കായി പ്രവർത്തിച്ചുവെന്നും ഇനി അതിന് കഴിയില്ലെന്നും നേതാക്കൾ പറയുന്നു. എന്നാൽ പ്രതിഷേധം സംബന്ധിച്ച കാര്യങ്ങൾ അറിയില്ലെന്നും ഡിസിസി അല്ല സ്ഥാനാർഥിയെ തീരുമാനിച്ചതെന്നും പ്രസിഡന്‍റ് ഹക്കിം കുന്നിൽ പറഞ്ഞു. അതേസമയം സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട രാജ്മോഹൻ ഉണ്ണിത്താൻ നാളെ കാസർകോടെത്തും. പെരിയ കല്യോട്ട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആയിരിക്കും പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക.

കാസര്‍കോട് സീറ്റിനെ ചൊല്ലി ഡിസിസിയില്‍ തര്‍ക്കം മുറുകുന്നു

Intro:സുബയ്യ റൈ ക്ക് സീറ്റ് നൽകാത്തതിനെതിരെ കാസർകോട് ഡി സിസിയിൽ പ്രതിഷേധം തുടരുന്നു. ഡിസിസി ഭാരവാഹികളടക്കമുള്ളവർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അതിനിടെ പ്രചാരണങ്ങൾക്കായി രാജ്മോഹൻ ഉണ്ണിത്താൻ നാളെ കാസർകോട് എത്തും.

Body:ഹോൾഡ് പ്രതിഷേധം കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം വന്ന ഉടൻ ഡിസിസിയിൽ ഉടലെടുത്ത പൊട്ടിത്തെറിയാണ് മൂർധന്യത്തിൽ എത്തിയത് . പിന്നാലെ ഡിസിസി പ്രസിഡന്റിന് നേരെയും പ്രതിഷേധമുയർന്നു. ഡിസിസി ഭാരവാഹികളും അംഗങ്ങളും എല്ലാം സുബയ്യ റായി സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം ആയിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ പേര് പുറത്തുവരുന്നത്. ജില്ലയിലെ പ്രവർത്തകരുടെ വികാരം ഡിസിസി പ്രസിഡൻറ് അടക്കമുള്ളവർ കെപിസിസി നേതൃത്വത്തെ ബോധ്യപ്പെടുത്തി ഇല്ലെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ജില്ലാ നേതാക്കൾ രാജിഭീഷണി മുഴക്കി. ജില്ലയിൽനിന്നുള്ള ആളെ സ്ഥാനാർത്ഥിയാക്കണമെന്നും കെട്ടിയിറക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കാനാവില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത് . കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളിൽ പുറത്തുനിന്നുള്ള സ്ഥാനാർത്ഥിക്കായി പ്രവർത്തിച്ചുവെന്നും ഇനി അതിന് കഴിയില്ലെന്നും നേതാക്കൾ പറയുന്നു. എന്നാൽ പ്രതിഷേധം സംബന്ധിച്ച കാര്യങ്ങൾ അറിയില്ലെന്നും ഡിസിസി അല്ല സ്ഥാനാർഥിയെ തീരുമാനിച്ചതെന്നും പ്രസിഡന്റ്റ് ഹക്കിം കുന്നിൽ പറഞ്ഞു. അതേസമയം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട രാജ്മോഹൻ ഉണ്ണിത്താൻ നാളെ കാസർകോട്ട് എത്തും. പെരിയ കല്യോട്ട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആയിരിക്കും പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക

Conclusion:ഇടിവി ഭാരത് കാസർഗോഡ്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.