ETV Bharat / state

നാടിനെ ഉണര്‍ത്തി 'മഴപ്പൊലിമ'; ഞാറുനട്ട് എംഎല്‍എ

author img

By

Published : Aug 3, 2019, 6:18 PM IST

Updated : Aug 3, 2019, 6:59 PM IST

കാസര്‍കോട് മൊഗ്രാല്‍പുത്തൂരില്‍ നടത്തിയ മഴപ്പൊലിമക്ക് പരമ്പരാഗത പാളത്തൊപ്പിയുമണിഞ്ഞാണ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ എത്തിയത്.

എം എല്‍ എ

കാസര്‍കോട്: മഴപ്പൊലിമയില്‍ പാളത്തൊപ്പി ധരിച്ച് എംഎല്‍എ വയലിലിറങ്ങി. കാസര്‍കോട് മൊഗ്രാല്‍പുത്തൂരിലെ നാട്ടി ഉത്സവത്തിലാണ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കൊട്ടംപാള ധരിച്ച് ഞാറ് നടാന്‍ ഇറങ്ങിയത്. കാര്‍ഷിക സംസ്‌കൃതിയുടെ വീണ്ടെടുപ്പുകളാണ് വയലുകളില്‍. തരിശിട്ട പാടങ്ങളെ പച്ചപ്പണിയിക്കാന്‍ നാടും നഗരവും കൈ കോര്‍ക്കുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയലേലകളില്‍ പൊന്നുവിളയിക്കാനുള്ള ശ്രമങ്ങളില്‍ നാടൊന്നാകെ പങ്കുചേരുന്നു.

നാടിനെ ഉണര്‍ത്തി 'മഴപ്പൊലിമ'; ഞാറുനട്ട് എംഎല്‍എ

നാട്ടിപ്പാട്ടിന്‍റെ ഈണത്തില്‍ എംഎല്‍എയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം ഞാറ് നട്ടു. ഉഴുതു മറിച്ച വയലില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കായിക മത്സരങ്ങളും നടത്തി. മഹിളാ കിസാന്‍ സ്ത്രീ ശാക്തീകരണ പരിയോജന പദ്ധതിയുടെ ഭാഗമായാണ് കൃഷിഭവനുമായും കുടുംബശ്രീ സിഡിഎസുമായും സഹകരിച്ച് മഴപ്പൊലിമ നടത്തുന്നത്.

Intro: മഴപ്പൊലിമയില്‍ പാളത്തൊപ്പി ധരിച്ച് എം.എല്‍.എ വയലിലിറങ്ങി. കാസര്‍കോട് മൊഗ്രാല്‍പ്പുത്തൂരിലെ നാട്ടി ഉത്സവത്തിലാണ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ കൊട്ടംപാള ധരിച്ച് ഞാറു നടാന്‍ ഇറങ്ങിയത്.

Body:
ഹോള്‍ഡ്
കാര്‍ഷിക സംസ്‌കൃതിയുടെ വീണ്ടെടുപ്പുകളാണ് വയലുകളില്‍.. തരിശിട്ട പാടങ്ങളെ പച്ചപ്പണിയിക്കാന്‍ നാടും നഗരവും കൈ കോര്‍ക്കുകയാണ്.. കുടുംബശ്രീ നേതൃത്വത്തില്‍ വയലേലകളില്‍ പൊന്നുവിളയിക്കാനുള്ള ശ്രമങ്ങള്‍ക്ക് നാടൊന്നാകെ പങ്കുചേരുന്നു..കാസര്‍കൊട് മൊഗ്രാല്‍പുത്തൂരില്‍ നടത്തിയ മഴപ്പൊലിമയ്ക്ക് പരമ്പരാഗത പാളത്തൊപ്പിയുമണിഞ്ഞാണ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ എത്തിയത്.

ബൈറ്റ്-
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

നാട്ടിപ്പാട്ടിന്റെ ഈണത്തില്‍ എം.എല്‍.എയും കുടുംബശ്രീപ്രവര്‍ത്തകര്‍ക്കൊപ്പം ഞാറു നട്ടു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഉഴുതു മറിച്ച വയലില്‍ കായിക മത്സരങ്ങളും നടത്തി. മഹിളാ കിസാന്‍ സ്ത്രീ ശാക്തീകരണ പരിയോജന പദ്ധതിയുടെ ഭാഗമായാണ് കൃഷിഭവനുമായും കുടുംബശ്രീ സി.ഡി.എസുമായും സഹകരിച്ച് മഴപ്പൊലിമ നടത്തുന്നത്.

Conclusion:ഇടിവി ഭാരത്
കാസര്‍കോട്
Last Updated : Aug 3, 2019, 6:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.