സൗഹാര്ദത്തിന്റെയും ആരോഗ്യത്തിന്‍റെയുംസന്ദേശമുയര്‍ത്തി കാസര്‍കോട് മാരത്തോണ്‍. കാസര്‍കോട്ടെ പ്രഭാത സവാരിക്കാരുടെ കൂട്ടായ്മ 'ഗുഡ്‌മോണിങ് കാസര്‍കോഡ്' എന്ന പേരില്‍ സംഘടിപ്പിച്ച മാരത്തോണില്‍ ജില്ലക്ക് പുറത്തു നിന്നുള്ളവരും പങ്കാളികളായി.
മാരത്തോണ്‍ ഓട്ടംആരോഗ്യകരമായ ജീവിതം, ജാതി മത ചിന്തകള്‍ക്കതീതമായ സൗഹൃദം എന്നീസന്ദേശങ്ങളുയര്‍ത്തിയാണ് 'ഗുഡ്‌മോണിങ് കാസര്‍കോഡ്' മാരത്തോണിന്‍റെപ്രയാണം. മാരത്തോണ്‍ നാലാം എഡിഷനിലെത്തിയപ്പോള്‍ അഞ്ച്, പത്ത് കിലോമീറ്ററുകളിലായി മത്സരം. അഞ്ച് വയസുകാരന്‍ മുതല്‍ 50 കഴിഞ്ഞവര്‍ വരെ ഓടാനെത്തിയപ്പോള്‍ ജനപങ്കാളിത്തം കൊണ്ടും മാരത്തോണ്‍ ശ്രദ്ധേയമായി. കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരും അമ്മമാരും മാരത്തോണില്‍ പങ്കെടുക്കാനെത്തി.
താളിപ്പടുപ്പ് മൈതാനിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ജില്ലാ കളക്ടറും മാരത്തോണിന്‍റെഭാഗമായി. നഗരസഭാ സ്‌റ്റേഡിയത്തില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൗഹൃദത്തിന് അതിര്‍വരമ്പുകളുണ്ടാകാതിരിക്കാന്‍ ഇത്തരം കൂട്ടായ്മകളും കായിക സംസ്‌കാരവും നില നിന്ന് പോകണമെന്ന് മന്ത്രി പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്തംഗം കെ.ശ്രീകാന്ത് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.