ETV Bharat / state

Kasaragod - Mangalore KSRTC | കാസർകോട്-മംഗളുരു ബസ് സർവീസ് പുനരാരംഭിച്ചു

author img

By

Published : Nov 19, 2021, 5:23 PM IST

Kerala Karnataka KSRTC Service | വെള്ളിയാഴ്‌ച മുതൽ മംഗളുരുവിൽ നിന്നുള്ള ബസുകൾ കാസർകോട്ടേക്കും തിരിച്ചും സർവീസ് നടത്തി

Kasaragod-Mangalore interstate bus service  KSRTC service  KSRTC service resumed news  Kasaragod-Mangalore interstate bus service news  KSRTC service news  KSRTC service resumed  KSRTC service resumed after lockdown  KSRTC service resumed after lockdown news  കാസർകോട്-മംഗളുരു കെഎസ്‌ആർടിസി സർവീസ്  കാസർകോട്-മംഗളുരു കെഎസ്‌ആർടിസി സർവീസ് വാർത്ത  കെഎസ്‌ആർടിസി സർവീസ് പുനരാരംഭിച്ചു  കെഎസ്‌ആർടിസി സർവീസ് പുനരാരംഭിച്ചു വാർത്ത  അന്തർസംസ്ഥാന ബസ് സർവീസ്  അന്തർസംസ്ഥാന ബസ് സർവീസ് വാർത്ത  Thalappady  Thalappady news  Thalappady covid restrictions  Thalappady covid restrictions
കാസർകോട്-മംഗളുരു ബസ് സർവീസ് പുനരാരംഭിച്ചു

കാസർകോട് : കൊവിഡ് നിയന്ത്രണങ്ങളെ(Covid Restrictions) തുടർന്ന് നിലച്ച കാസർകോട്-മംഗളുരു(Kasaragod-Mangalore Root) അന്തർസംസ്ഥാന ബസ് സർവീസുകൾ(Interstate bus service) പുനരാരംഭിച്ചു. വെള്ളിയാഴ്‌ച മുതൽ മംഗളുരുവിൽ നിന്നുള്ള ബസുകൾ കാസർകോട്ടേക്കും തിരിച്ചും സർവീസ് നടത്തി. അതിർത്തിയിൽ നിലവിൽ പരിശോധന ഇല്ലെങ്കിലും യാത്രക്കാർക്ക് തലപ്പാടിയിൽ കൊവിഡ്(Covid 19) പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും.

കർണാടക ബസ് കാസർകോട് നിന്നും രാവിലെ 5 മണിക്കും മംഗളുരുവിൽ നിന്നും 5.30നും പുറപ്പെടും. കേരള ബസ് രാവിലെ ആറുമുതൽ പുറപ്പെടും. കേരളത്തിലെ ബസുകൾ രണ്ട് മണിക്കൂർ ഇടവിട്ട് സർവീസ് നടത്തും. കൊല്ലൂർ മൂകാംബിക സർവീസും,സുള്ള്യ വഴി ബെംഗളുരു സർവീസും ഉടൻ ആരംഭിക്കും.

Also Read: Pinarayi Vijayan| Farm laws| ഐതിഹാസിക വിജയത്തിന് അഭിവാദ്യം: മുഖ്യമന്ത്രി

ജില്ല അതിർത്തിയായ തലപ്പാടിയിൽ പരിശോധനകൾ കുറച്ചതിനാലും കൊവിഡ് വ്യാപനം കുറഞ്ഞതിനാലുമാണ് ബസ്‌ സർവീസുകൾ പുനരാരംഭിച്ചത്. സുള്ള്യ-പുത്തൂർ സർവീസും ആരംഭിച്ചു. കെഎസ്ആർടിസിയുടെ(KSRTC) പ്രധാന വരുമാന പാതകളിലൊന്നാണ് മംഗളുരു-കാസർകോട് അന്തർസംസ്ഥാന പാത.

ലോക്ക്ഡൗണിന് മുമ്പ് ഈ രണ്ട് നഗരങ്ങള്‍ക്കിടയില്‍ ദിവസം 5000 യാത്രക്കാർ സഞ്ചരിച്ചിരുന്നതായാണ് കണക്ക്. ലോക്ക്ഡൗണിനുശേഷം മംഗളുരുവിലേക്ക് പോകേണ്ട ബസുകൾ ജില്ല അതിർത്തിയായ തലപ്പാടി വരെയാണ് സർവീസ് നടത്തിയിരുന്നത്. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.