കാസർകോട്: സമ്പർക്കത്തിലൂടെ 457 പേരടക്കം ജില്ലയിൽ 476 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 13 പേരും വിദേശത്ത് നിന്നെത്തിയ 6 പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 165 പേർ രോഗ മുക്തരായി. നിലവിൽ 3225 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. ഇവരിൽ 1751 പേർ വീട്ടുനിരീക്ഷണത്തിലാണ്.
രോഗം സ്ഥിരീകരിച്ചവർ: കാഞ്ഞങ്ങാട്(47), നീലേശ്വരം(17), പിലിക്കോട്(4), ഈസ്റ്റ് എളേരി(1), മടിക്കൈ(19), ബേഡകം(3), മൊഗ്രാൽ(4), കാസർകോട്(16), മധൂർ(11), ഉദുമ(8), ചെങ്കള(21), പുല്ലൂർ പെരിയ(11), പടന്ന(28), ചെറുവത്തൂർ(25), പള്ളിക്കര(34), അജാനൂർ(21), മങ്കല്പടി(38), കോടോം ബേളൂർ(10), ചെമ്മനാട്(24), കയ്യൂർ ചീമേനി(12), പൈവലിഗ(5), കിനാനൂർ കരിന്തളം(3), കള്ളാർ(11), കുറ്റിക്കോൽ(11), തൃക്കരിപ്പൂർ(24), വലിയപറമ്പ്(1), വോർക്കടി(1), ബളാൽ(6), എൻമകജെ(15), മുളിയാർ(13), കുമ്പള(4), പുത്തിഗെ(2), ദേലംപാടി(11), പനത്തടി(5), മഞ്ചേശ്വരം(2), കാറഡുക്ക(1), മീഞ്ച(1), വെസ്റ്റ് എളേരി(1).
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4486 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 263 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവെ അടക്കം 1816 പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്കയച്ചതിൽ 412 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 208 പേർ ഇന്ന് നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.