ETV Bharat / state

കൊവിഡ് നിയന്ത്രിക്കാന്‍ അധ്യാപകര്‍; സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയോഗിച്ചു - ഗസറ്റഡ് ഓഫിസര്‍മാര്‍ കൊവിഡ് ഡ്യൂട്ടി

കടകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ ജനങ്ങള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും നടപ്പിലാക്കേണ്ടതിന്‍റെ ഉത്തരവാദിത്തമാണ് ഗസറ്റഡ് റാങ്കിലുള്ള 51 ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്ക് നല്‍കിയത്.

kasaragod collector  sectoral magistrates covid duty  sectoral magistrates  collector d sajith babu  ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു  ഗസറ്റഡ് ഓഫിസര്‍മാര്‍ കൊവിഡ് ഡ്യൂട്ടി  ഹയര്‍ സെക്കന്‍ററി അധ്യാപകര്‍ കൊവിഡ്
കൊവിഡ് നിയന്ത്രിക്കാന്‍ അധ്യാപകര്‍; സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയോഗിച്ചു
author img

By

Published : Oct 12, 2020, 1:33 PM IST

കാസര്‍കോട്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 51 ഗസറ്റഡ് ഓഫിസര്‍മാരെ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയോഗിച്ചതായി ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെയാണ് നിയമിച്ചിരിക്കുന്നത്. കടകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ ജനങ്ങള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും നടപ്പിലാക്കേണ്ടതിന്‍റെ ഉത്തരവാദിത്തം സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കാണ്. അവര്‍ക്ക് ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്.

നിയമന ലംഘനം കണ്ടെത്തിയാല്‍ ഇവര്‍ സ്വീകരിക്കുന്ന നടപടികള്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ളതായിരിക്കും. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന്‍റെ ഭാഗമായി കടകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുമ്പോള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സഹായത്തിനായി ഒപ്പം ഉണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതത് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ നിര്‍ദേശം നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും. ഈ ഉദ്യോഗസ്ഥര്‍ക്ക് സെക്ടര്‍ മജിസ്‌ട്രേറ്റ് സ്റ്റിക്കര്‍ പതിച്ച വാഹനവും തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കും. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജില്ലയില്‍ മാതൃകാപരമായി നടപ്പിലാക്കിവരുന്ന മാഷ് പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.