ETV Bharat / state

'ചലോ ട്രാവൽ കാർഡ്' ; കാസർകോട് ഇനിമുതൽ ബസ്‌ യാത്ര ഡിജിറ്റല്‍ സംവിധാനത്തില്‍ - കാസർകോട് ബസ്‌ യാത്ര ഡിജിറ്റൽ

ബസ് ടിക്കറ്റിന്‌ പകരം ഉപയോഗിക്കാവുന്ന ചലോ ട്രാവൽ കാർഡ് സേവനമാണ് കാസർകോട്‌ ആരംഭിച്ചിരിക്കുന്നത്

Kasaragod chalo travel card service for bus transportation  കാസർകോട് ബസ്‌ യാത്ര ചലോ ട്രാവൽ കാർഡ് സേവനം  ബസ് ടിക്കറ്റിന്‌ പകരം ടാപ്പ് ടു പേ കാർഡ്  Tap to pay card instead of bus ticket  കാസർകോട് ബസ്‌ യാത്ര ഡിജിറ്റൽ  Kasaragod digital bus travel
കാസർകോട് ബസ്‌ യാത്ര ഇനിമുതൽ ഡിജിറ്റലായി; ചലോ ട്രാവൽ കാർഡ് സേവനത്തിന് മികച്ച പ്രതികരണം
author img

By

Published : Mar 5, 2022, 4:55 PM IST

കാസർകോട്‌ : ബസിൽ യാത്ര ചെയ്യുമ്പോൾ ഇനി പണം കൈയിൽ കരുതേണ്ട. കാസർകോട്ടെ ബസ്‌ യാത്ര ഇനിമുതൽ ഡിജിറ്റലാണ്. ബസ് ടിക്കറ്റിന്‌ പകരം ഉപയോഗിക്കാവുന്ന ചലോ ട്രാവൽ കാർഡ് സേവനമാണ് ജില്ലയിൽ ആരംഭിച്ചിരിക്കുന്നത്. കാസർകോട്ടെ 95 ബസുകളിലാണ്‌ സേവനം ലഭ്യമാവുക. ഇതിനോടകം 70ഓളം ബസുകളിൽ ടാപ്പ് ടു പേ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുങ്ങിക്കഴിഞ്ഞു.

കാസർകോട് ബസ്‌ യാത്ര ഇനിമുതൽ ഡിജിറ്റലായി; ചലോ ട്രാവൽ കാർഡ് സേവനത്തിന് മികച്ച പ്രതികരണം

30 രൂപയാണ്‌ കാർഡ്‌ വില. 10 രൂപ മുതൽ 3,000 രൂപ വരെ റീചാർജ് ചെയ്യാവുന്നതാണ്. റീചാർജ് ചെയ്ത് വാലറ്റായോ പ്രതിമാസ യാത്രാ പാസായോ കാർഡ് ഉപയോഗിക്കാം. വിദ്യാർഥികൾ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാർക്ക് ദിവസവും ടിക്കറ്റ് എടുക്കാനുള്ള ബുദ്ധിമുട്ടും ഇതിലൂടെ ഒഴിവാകുന്നു. ചില്ലറ ക്ഷാമവും ഇനി ഉണ്ടാകില്ല. ചലോ ട്രാവൽ കാർഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കണ്ടക്‌ടർമാരും പറയുന്നു.

ALSO READ:'റഷ്യ യുക്രൈനെ ആക്രമിക്കാനുള്ള കാരണം ലളിതമായി പറഞ്ഞാല്‍...': പ്രൊഫ. എം.എൻ കാരശ്ശേരി സംസാരിക്കുന്നു

ചാലോ സ്‌റ്റിക്കർ പതിച്ച ബസിൽ ജിപിഎസും ക്യാമറയുമുണ്ടാകും. ചലോ ആപ്പ്‌ വഴി ബസിന്‍റെ യാത്രാ വിവരം യാത്രക്കാരന്‌ അറിയാനുള്ള സൗകര്യവുമുണ്ട്. കണ്ടക്‌ടറുടെ മെഷീനിൽ കാർഡ് ടാപ്പ് ചെയ്യുമ്പോൾ ടിക്കറ്റ്‌ നിരക്കായി കണക്കാക്കും. യാത്രയ്ക്ക്‌ 10 ശതമാനം കിഴിവുമുണ്ട്‌. കാർഡിലെ ബാലൻസ് തീർന്നാൽ കണ്ടക്‌ടർമാർ വഴി റീചാർജ് ചെയ്യാം. നേരത്തേ കൊച്ചി, കൊല്ലം, കോട്ടയം, പാലക്കാട്, ഇടുക്കി, തൃശൂർ എന്നിവിടങ്ങളിലും മംഗലാപുരത്തും നടപ്പാക്കി വിജയിച്ചതോടെയാണ് കാസർകോടും കാർഡ്‌ സേവനം നടപ്പിലാക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.