ETV Bharat / state

സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വിത്ത് പേന; കരിനിഴല്‍ വീഴ്ത്തി കൊവിഡ് - seed pen sale kasaragod

പേനകൾ വിറ്റ് കിട്ടുന്ന വരുമാനത്തിലൂടെ നട്ടെല്ലിന് ശസ്‌ത്രക്രിയ നടത്താനായിരുന്നു ബോവിക്കാനം സ്വദേശി രമേശന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ കൊവിഡ് പ്രതിസന്ധിയിൽ വില്‍പന നിലച്ചതോടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്

വിത്ത് പേന നിര്‍മാണം  കാസർകോട് ബോവിക്കാനം സ്വദേശി  ബോവിക്കാനം സ്വദേശി രമേശന്‍  നട്ടെല്ലിന് ശസ്‌ത്രക്രിയ രമേശന്‍  seed pen sale kasaragod  kasaragod rameshan seed pen
സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വിത്ത് പേന; കരിനിഴല്‍ വീഴ്ത്തി കൊവിഡ്
author img

By

Published : Sep 23, 2020, 6:43 PM IST

കാസർകോട്: വിത്ത് പേനകളിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള കാസർകോട് ബോവിക്കാനത്തെ രമേശന്‍റെ പരിശ്രമങ്ങളെ കൊവിഡ് പ്രതിസന്ധിയിലാക്കി. അപകടം തളർത്തി കിടത്തിയപ്പോഴും പതറാതെ ജീവിത സ്വപ്നങ്ങൾക്ക് രമേശൻ നിറം പകർന്നത് വിത്തു പേനകളിലൂടെ ആയിരുന്നു. മഹാമാരി തീർത്ത ദുരിതത്തിൽ ഈ യുവാവിന്‍റെ ഉപജീവനവും മുള പൊട്ടാതെയായി. നട്ടെല്ലിന് പരിക്കേറ്റ് വീടിന്‍റെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട ജീവിതത്തിൽ രമേശൻ സന്തോഷം കണ്ടെത്തിയത് വിത്ത് പേന നിർമാണത്തിലൂടെയായിരുന്നു. പേനകളുടെ വില്‍പന നിലച്ചതോടെ എല്ലാ സ്വപ്നങ്ങൾക്കു മീതെയും കരിനിഴൽ വീണു.

സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വിത്ത് പേന; കരിനിഴല്‍ വീഴ്ത്തി കൊവിഡ്

മുളിയാർ പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ അധികൃതരുടെ സഹായത്തോടെയാണ് രമേശൻ പേന നിർമാണത്തിൽ പരിശീലനം നേടിയത്. ഒരു ദിവസം 50 പേന വരെ രമേശൻ നിർമിച്ചിരുന്നു. എട്ടു രൂപ വിലയുള്ള വിത്ത് പേനക്ക് സർക്കാർ ഓഫീസുകൾ, കോളജ്, സ്കൂളുകൾ തുടങ്ങിയ ഇടങ്ങളിലായിരുന്നു ആവശ്യക്കാർ. എന്നാൽ കൊവിഡ് കാല പ്രതിസന്ധിയിൽ വിൽപന നിലച്ചു. നട്ടെല്ലിന് ശസ്‌ത്രക്രിയ നടത്തിയാൽ ജീവിതം പഴയ പോലെയാകുമെന്ന് ഡോക്ടർമാർ രമേശന് ഉറപ്പുനൽകിയിട്ടുണ്ട്. പേനകൾ വിറ്റ് കിട്ടുന്ന വരുമാനം സ്വരുക്കൂട്ടി വെച്ച് ശസ്ത്രക്രിയ നടത്താൻ ആയിരുന്നു ആഗ്രഹം. പക്ഷേ ഈ ദുരിതകാലം ആ പ്രതീക്ഷയും തല്ലിക്കെടുത്തിയതിന്‍റെ നിരാശയിലാണ് രമേശൻ ദിവസങ്ങൾ കഴിച്ചു കൂട്ടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.