ETV Bharat / state

കാറിലില്ലാതിരുന്ന സ്ത്രീ എഐ ക്യാമറ ചിത്രത്തില്‍, കുട്ടികളെ കാണാനുമില്ല, ഇതോടെ 'പ്രേത'പ്രചരണവും ; പൊറുതിമുട്ടി നിയമനടപടിക്ക് കുടുംബം

Kasaragod AI camera Issue: കാറില്‍ കണ്ട സ്‌ത്രീ നേരത്തെ ആത്മഹത്യ ചെയ്‌തതാണെന്ന വ്യാജ പ്രചരണം വാട്‌സ്‌ആപ്പ് വഴി നടക്കുന്നു. പ്രചരണം തങ്ങളെ മാനസികമായി വേദനിപ്പിക്കുന്നുവെന്ന് കാണിച്ചാണ് കുടുംബം നിയമ നടപടിക്ക് ഒരുങ്ങുന്നത്

gost cheruvathoor  AI camera ghost photo Kasaragod  Kasaragod AI camera ghost photo  AI camera ghost photo WhatsApp forward message  പിൻസീറ്റിലായി അജ്ഞാതയായ ഒരു സ്ത്രീ  വാട്‌സ്‌ആപ്പ്  ചെറുവത്തൂരിൽ നിന്നും ഒരു പ്രേത കഥ  എഐ ക്യാമറയില്‍ കുടുങ്ങിയ പ്രേതം  എഐ ക്യാമറ  പിൻസീറ്റില്‍ അജ്ഞാത സ്ത്രീ
Kasaragod AI camera ghost photo
author img

By ETV Bharat Kerala Team

Published : Nov 4, 2023, 3:13 PM IST

കാസർകോട് : സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിക്കൊണ്ട് കാറുടമയ്ക്ക് കിട്ടിയ എ ഐ ക്യാമറ ചിത്രത്തെച്ചൊല്ലി വിവാദവും വ്യാജ പ്രചരണങ്ങളും. ഒടുവില്‍ ഇത് നിയമനടപടിയിലേക്കും നീങ്ങുകയാണ്. ചെറുവത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിനകത്ത്, ഇല്ലാതിരുന്ന സ്ത്രീയുടെ ചിത്രം എഐ ക്യാമറയില്‍ പതിഞ്ഞതാണ് പൊല്ലാപ്പിന് കാരണമായത്. പിൻസീറ്റിലായി ഒരു സ്ത്രീ ഇരിക്കുന്നത് ഫോട്ടോയിൽ കാണാം. എന്നാല്‍ കാറിലുണ്ടായിരുന്ന രണ്ട് കുട്ടികളെ ചിത്രത്തില്‍ കാണാനുമില്ല. കാറിന്‍റെ പിന്‍സീറ്റില്‍ കാണുന്ന സ്ത്രീ മുന്‍പ് ആത്മഹത്യ ചെയ്‌ത വനിതയാണെന്ന് വാട്‌സ്‌ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്‌തു(Kasaragod AI camera ghost Controversy).

പടന്ന കൈതക്കാട് സ്വദേശിയായ യുവാവും അടുത്ത ബന്ധുവായ യുവതിയും യുവതിയുടെ രണ്ട് മക്കളുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കൈതക്കാട് നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന കാറിൻ്റെ ദൃശ്യം പയ്യന്നൂർ കേളോത്തെ എ ഐ ക്യാമറയിൽ പതിയുന്നത് സെപ്റ്റംബർ മൂന്നിനാണ് (AI camera ghost photo Kasaragod). എന്നാൽ പിഴ ഒടുക്കാനുള്ള അറിയിപ്പും പടവും ഏതാനും ദിവസങ്ങൾക്ക് മുൻപുമാത്രമാണ് കാറുടമയ്ക്ക് കിട്ടിയത്.

പക്ഷേ ഫോട്ടോയിൽ പിൻസീറ്റിലായി ഒരു സ്ത്രീയുടെ ഇമേജ് കൂടി പതിഞ്ഞിട്ടുണ്ട്. പിൻസീറ്റിലിരുന്ന രണ്ടുകുട്ടികളെ ചിത്രത്തില്‍ കാണാനുമില്ല. ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കാറുടമയായ കൈതക്കാട് സ്വദേശി മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടു. റിഫ്ലക്ഷനോ എ ഐ ക്യാമറയിൽ ദൃശ്യം പതിഞ്ഞപ്പോഴുണ്ടായ സാങ്കേതിക പ്രശ്‌നമോ ആകാം കാരണമെന്നാണ് നിലവിൽ അധികൃതരുടെ പക്ഷം.

വിശദാംശങ്ങള്‍ തേടി ഫോട്ടോ, ക്യാമറയുടെ നിർമാതാക്കളായ കെൽട്രോണിന് അയച്ചിട്ടുണ്ടെന്നാണ് കാർ യാത്രക്കാരോട് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞിരിക്കുന്നത്. അതേസമയം 'പ്രേതകഥ' പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് കുടുംബം. സംഭവം മാനസികമായി തളർത്തിയെന്നും ഇവർ പറയുന്നു. ഊഹാപോഹങ്ങളും
വസ്‌തുത അറിയാത്ത കാര്യങ്ങളും ഫോർവേഡ് ചെയ്‌ത് ഉപദ്രവിക്കരുതെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.