ETV Bharat / state

മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും കെ. സുരേന്ദ്രൻ - pinarayi vijayan

മുഖ്യമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും എല്ലാം യഥാര്‍ഥ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

bjp  മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആരോപണവുമായി കെ. സുരേന്ദ്രൻ  മുഖ്യമന്ത്രി  കെ. സുരേന്ദ്രൻ  പിണറായി വിജയൻ  വിജയയാത്ര  ആഴക്കടല്‍ മത്സ്യബന്ധന കരാർ  k surendran's allegation against pinarayi vijayan  k surendran  pinarayi vijayan  vijayayathra
മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആരോപണവുമായി കെ. സുരേന്ദ്രൻ
author img

By

Published : Feb 22, 2021, 12:28 PM IST

Updated : Feb 22, 2021, 1:34 PM IST

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. അമേരിക്കൻ കമ്പനിയുമായുള്ള ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ചു രക്ഷപ്പെടാം എന്ന് സര്‍ക്കാര്‍ കരുതരുതെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരാര്‍ നടന്നതെന്നും ഇതിനെതിരെ കേന്ദ്രം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയയാത്രയുടെ രണ്ടാംദിനം കാസര്‍കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ കൂട്ട് നിന്നത് മുഖ്യമന്ത്രിയാണെന്നും ഇതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ആഴക്കടല്‍ മത്സ്യബന്ധന കരാറുകള്‍ക്ക് കേന്ദ്ര അനുമതി വേണം. നിയമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ നീങ്ങിയതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ചില കാര്യങ്ങങ്ങൾ വെളിപ്പെടുത്തിയപ്പോൾ ആരോപണമുന്നയിച്ച് രംഗത്തുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തകിടം മറിയുകയാണ് ചെയ്തതെന്നും പിന്നീട് അതിനെ കുറിച്ച് പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും കെ. സുരേന്ദ്രൻ

സംസ്ഥാനത്തെ ഇടത് വലത് മുന്നണികളുടെ പ്രാചരണങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാനാണെന്നും അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം സി.ദിവാകരന്‍ നടത്തിയ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതികളെ കയറ്റിയത് തെറ്റായി പോയെന്ന സി.ദിവാകരന്‍റെ പ്രസ്താവനയോട് കാനം രാജേന്ദ്രനും പിണറായി വിജയനും നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സര്‍ക്കാരന്‍റെ അറിവോടെയായിരുന്നു സ്ത്രീപ്രവേശന നടപടിയെന്ന് വ്യക്തമാക്കുന്നതാണ് സി.ദിവാകരന്‍റെ പ്രസ്താവന. യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ മനഃപൂര്‍വം ശ്രമിക്കുന്നുവെന്ന് ബി.ജെ.പി തുടക്കം മുതലേ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പൊതു സമക്ഷത്തില്‍ മാപ്പു പറയാന്‍ സിപിഎമ്മും സര്‍ക്കാരും തയ്യാറുണ്ടോ എന്നും ജനങ്ങളെ കബളിപ്പിക്കുകയാണ് ഇടതുമുന്നണി ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വലത് മുന്നണിയും ഇക്കാര്യത്തില്‍ സമാന നിലപാട് ആണ് സ്വീകരിച്ചത്. വിശ്വാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ സംഘപരിവാര്‍ അക്രമം അവസാനിപ്പിക്കണം എന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയാണ് ഇപ്പോള്‍ വിശ്വാസ സംരക്ഷണമെന്ന് പറഞ്ഞ് കബളിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് കുറ്റകരമായ മൗനം പാലിച്ചത് എന്തിനാണെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന മന്ത്രിമാര്‍ അനധികൃതമായി വിദേശ യാത്രകള്‍ നടത്തിയെന്നും 21 തവണ ദുബൈയില്‍ പോയ സ്‌പീക്കർ കേരള സ്‌പീക്കർ ആണോ അതോ ജി.സി.സി രാജ്യങ്ങളുടെ സ്‌പീക്കർ ആണോ എന്നും സുരേന്ദ്രന്‍ പരിഹസിച്ചു. മന്ത്രിമാരുടേതടക്കം വിദേശ യാത്രകള്‍ക്ക് കേന്ദ്ര അനുമതി ഉണ്ടായിരുന്നോ എന്നും കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരും ഇടത് നേതാക്കളും വലിയ തോതില്‍ സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്നും ഇത് സമ്പന്ധിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കേരളത്തിന്‍റെ ഭരണ തലത്തില്‍ അഴിമതി സംസ്‌കാരം ആണ് നടക്കുന്നതെന്നും അനധികൃത സമ്പാദ്യങ്ങൾ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും എല്ലാം യഥാര്‍ഥ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Last Updated : Feb 22, 2021, 1:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.