കാസർകോട്: സിപിഎം പിന്തുണയിലാണ് മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ജയിച്ചതെന്നത് പച്ചയായ സത്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വോട്ട് കച്ചവടം നടന്നെന്നാണ് പിണറായി വിജയന്‍റെ ആരോപണം. വോട്ട് കച്ചവടം നടന്നെങ്കിൽ എത്രയ്ക്കാണ് നടന്നതെന്നും ആരാണ് ഗുണഭോക്താവെന്നും അദ്ദേഹം വ്യക്തമാക്കണം. മഞ്ചേശ്വരത്ത് ഉയര്‍ന്ന ഫ്ളക്സ് ഇടത് വലത് മുന്നണികളുടെ ബാന്ധവത്തിന്‍റെ തെളിവാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
മഞ്ചേശ്വരത്ത് 3.77 ശതമാനം വോട്ടിന്‍റെ കുറവാണ് ഇടതുപക്ഷത്തുണ്ടായത്. പരസ്യമായ വോട്ടുകച്ചവടമാണ് മണ്ഡലത്തിൽ നടന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 2016ല്‍ 89 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് സുരേന്ദ്രന്‍ വീണ്ടും മത്സരിച്ചത്. എന്നാല്‍ 700ല്‍പ്പരം വോട്ടുകള്‍ക്ക് വീണ്ടും അടിപതറുകയായിരുന്നു. 2016ല്‍ ഇടത് സ്ഥാനാര്‍ഥി 42000 വോട്ടുകള്‍ നേടിയെങ്കില്‍ ഇത്തവണ 40000ല്‍ ഒതുങ്ങിയത് വോട്ട് മറിക്കലിന്‍റെ ഭാഗമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
Read More:കാസര്‍കോട്ടെ വോട്ടുചോര്‍ച്ചയില്‍ തല പുകച്ച് ബിജെപി ; ശക്തി കേന്ദ്രങ്ങളിലും പിടിച്ചുനിൽക്കാനായില്ല
ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ മഞ്ചേശ്വരത്ത് സിപിഎം വോട്ട് മറിച്ചെന്ന ആരോപണം ബിജെപി ഉന്നര്‍ത്തിയിരുന്നു. മഞ്ചേശ്വരത്ത് വിജയിച്ച എ.കെ.എം.അഷ്‌റഫിന്‍റെയും പിണറായി വിജയന്‍റെയും ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡാണ് ഉപ്പളയിൽ ഉയർന്നത്. റിയല്‍ ഹീറോസ് എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. ഒരുകൂട്ടം യുവാക്കളുടെ ഫോട്ടോകള്‍ ചേര്‍ത്ത് സ്ഥാപിച്ച ആശംസ ബോര്‍ഡിൽ ഒരു സംഘടനയുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.