കാസര്‍കോട്: മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറാൻ ബി ജെ പി പണവും ഫോണും നൽകിയെന്ന് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദര. 15 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ തനിക്ക് രണ്ടര ലക്ഷം രൂപയും ഫോണും നൽകി. സുരേന്ദ്രൻ ഫോണിൽ സംസാരിച്ചിരുന്നു. പ്രവർത്തകർ വീട്ടിലെത്തിയാണ് പണം നല്‍കിയത്. സുരേന്ദ്രൻ വിജയിച്ചാൽ മംഗളൂരുവിൽ വൈൻ പാർലർ നൽകാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു.
Read Also..........കൊടകര കുഴൽപ്പണക്കേസ്: കെ. സുരേന്ദ്രന്‍റെ മൊഴിയെടുക്കും
സ്ഥാനാര്‍ഥിത്വം പിൻവലിക്കാൻ ബിജെപി നേതാക്കൾ സമ്മർദം ചെലുത്തിയെന്നും കെ.സുന്ദര പറഞ്ഞു. കൊടകര കുഴല്‍പ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ചോദ്യം ചെയ്യപ്പെടുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിത്വം പിൻവലിച്ച സുന്ദരയുടെ വെളിപ്പെടുത്തൽ. നേരത്തെ സി.കെ.ജാനുവിന് 10 ലക്ഷം നല്‍കിയെന്നത് സംബന്ധിച്ചുള്ള ആരോപണങ്ങളും സുരേന്ദ്രന് എതിരായി നിലവിലുണ്ട്.