ETV Bharat / state

Jifri Muthukkoya Thangal Against PMA Salam : സമസ്‌ത ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ല : ജിഫ്രി മുത്തുക്കോയ തങ്ങൾ

PMA Salam's Controversial Statement : എസ്‌കെഎസ്‌എസ്എഫിന്‍റെ അധ്യക്ഷനായിരുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കുണ്ടായിരുന്ന പ്രാധാന്യം നിലവില്‍ ആ പദവിയിലുള്ള ഹമീദലി തങ്ങൾക്കില്ലെന്നായിരുന്നു പിഎംഎ സലാമിന്‍റെ വിവാദ പരാമർശം

author img

By ETV Bharat Kerala Team

Published : Oct 17, 2023, 8:08 AM IST

Updated : Oct 17, 2023, 2:38 PM IST

samastha jifri thangal  ജിഫ്രി മുത്തുക്കോയ തങ്ങൾ  സമസ്‌ത അധ്യക്ഷൻ  സമസ്‌ത  പിഎംഎ സലാം  Samastha  PMA Salam Controversial Statement  പിഎംഎ സലാം വിവാദ പ്രസ്‌ഥാവന  Jifri Muthukkoya Thangal  Jifri Muthukkoya Thangal On PMA Salam
Jifri Muthukkoya Thangal On PMA Salam Controversial Statement

കാസർകോട് : പിഎംഎ സലാമിന് (PMA Salam Controversial Statement) മറുപടിയുമായി വീണ്ടും സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ (Jifri Muthukkoya Thangal). സമസ്‌ത (samastha) ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കൊളാമ്പിയോ അല്ലെന്നും ഇതിൽ ആരൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഉത്തരവാദപ്പെട്ടവർ തന്നെ അധിക്ഷേപങ്ങൾ പറയരുത് (Jifri Muthukkoya Thangal Against PMA Salam).

അങ്ങനെ പറയുന്നവരെ ഉത്തരവാദപ്പെട്ടവര്‍ തന്നെ കടിഞ്ഞാണിടണം. അല്ലെങ്കിൽ പിടിച്ച് കെട്ടിയിടണം. അധിക്ഷേപങ്ങളുണ്ടായാൽ ഇനിയും മറുപടി പറയും. ഐക്യം നിലനിർത്താൻ എല്ലാ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാകണമെന്നും ജിഫ്രി തങ്ങൾ കാസർകോട് നീലേശ്വരത്ത് എസ് വൈ എസ് സംസ്ഥാന മീലാദ് ക്യാമ്പയിൻ സമാപന വേദിയിൽ പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എസ്‌കെഎസ്‌എസ്എഫിന്‍റെ (SKSSF) അധ്യക്ഷനായിരുന്ന കാലത്ത് ഉണ്ടായിരുന്ന പ്രാധാന്യം നിലവില്‍ ആ പദവി വഹിക്കുന്ന ഹമീദലി തങ്ങൾക്കില്ലെന്ന പിഎംഎ സലാമിന്‍റെ വിവാദ പരാമർശമാണ് സമസ്‌ത - ലീഗ് കല്ലുകടിയിലേക്ക് നയിച്ചത്. നേരത്തെയും പല വിഷയങ്ങളിലും മുസ്‌ലിം ലീഗും സമസ്‌തയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങൾ പരിഹരിച്ചതായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി (P. K. Kunhalikutty) കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

Also Read : Mushavara Members Will Meet Sadiq Ali Thangal പിഎംഎ സലാമിന്‍റെ പരാമര്‍ശം; സാദിഖലി തങ്ങളെ പ്രതിഷേധം അറിയിക്കാന്‍ സമസ്‌ത

ഏറ്റുമുട്ടലിൽ വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി : പിഎംഎ സലാമിന്‍റെ പ്രസ്‌താവന തെറ്റിദ്ധരിക്കപ്പെട്ടതാണ്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്ക് അതേക്കുറിച്ച് അറിയാത്തത് കൊണ്ടാണ്. രണ്ട് സംഘടനകളെ ഒരുമിച്ച് കൊണ്ടുപോയ പാരമ്പര്യമാണ് സാദിഖലി തങ്ങൾക്കുള്ളത്. അതേ പാരമ്പര്യമാണ് ഹമീദലി തങ്ങളും പ്രാവർത്തികമാക്കുന്നത്.

ലീഗുകാരാണ് സമസ്‌തയിൽ ഭൂരിപക്ഷവും ഉള്ളത്. ലീഗിൽ ഭൂരിപക്ഷവും സമസ്‌തക്കാരുമാണ്. മതവിശ്വാസവുമായി ബന്ധപ്പെട് സമസ്‌ത പറയുന്ന കാര്യങ്ങൾ സ്വീകരിക്കുന്ന പാരമ്പര്യമാണ് മുസ്‌ലിം ലീഗിന്‍റേത്. രണ്ട് സംഘടനകളാവുമ്പോൾ സംഘടനാപരമായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നും എന്നാൽ പിന്നീട് അത് ചർച്ചകളിലൂടെ പരിഹരിക്കാറുണ്ടെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

Read More : PK Kunhalikutty On League Samstha Clash: 'സംഘടനകള്‍ക്ക് പരമ്പരാഗതമായുള്ള ബന്ധം, പ്രസ്‌താവന യുദ്ധങ്ങൾ ഇനിയുണ്ടാകില്ല'; പികെ കുഞ്ഞാലിക്കുട്ടി

കൂടാതെ പ്രസ്‌താവന യുദ്ധങ്ങൾ ഇനി ഉണ്ടാകില്ലെന്നും വിഷയത്തിൽ ഹമീദലി തങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പുകൾ മുസ്‌ലിം ലീഗ് - സമസ്‌ത ബന്ധത്തെ ഒരിക്കലും ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.

Last Updated : Oct 17, 2023, 2:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.