ETV Bharat / state

എം.സി ഖമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസ്: അന്വേഷണം ഊർജിതമാക്കി

കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ജില്ല പൊലീസ് മേധാവി ഡി. ശിൽപ തിരിച്ചെത്തിയ ശേഷമാകും എംഎല്‍എ അടക്കമുള്ളവരെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. എഎസ്‌പി വിവേക് കുമാറിനാണ് അന്വേഷണ ചുമതല. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും ആറ് സിഐമാരും 10 എസ്ഐമാരും അന്വേഷണ സംഘത്തിലുണ്ട്.

jewellery investment fraud case  mc khamarudheen case  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്  എം.സി കമറുദ്ദീൻ കേസ്  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണം
അന്വേഷണം
author img

By

Published : Oct 8, 2020, 4:32 PM IST

കാസർകോട്: മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസന്വേഷണത്തിന് ജില്ലാ പൊലീസ് ആസ്ഥാനത്ത് ക്യാമ്പ് ഓഫിസ് തുറന്നു. മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി.

ജ്വല്ലറിക്കായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എക്കെതിരെ കാസര്‍കോട്, ചന്തേര, പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷനുകളിലായി 84 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലഭിച്ചിരിക്കുന്ന മുഴുവന്‍ പരാതികളും പ്രത്യേക അന്വേഷണം വിശദമായി പരിശോധിക്കും. ഇതിന് ശേഷം കമ്പനി ചെയര്‍മാനായ ഖമറുദ്ദീനെയും മാനേജിങ് ഡയറക്‌ടര്‍ ടി.കെ പൂക്കോയ തങ്ങളെയും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. ആവശ്യമെങ്കില്‍ പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. എഎസ്‌പി വിവേക് കുമാറിനാണ് അന്വേഷണ ചുമതല. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും ആറ് സിഐമാരും 10 എസ്ഐമാരും അന്വേഷണ സംഘത്തിലുണ്ട്.

കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ജില്ല പൊലീസ് മേധാവി ഡി.ശിൽപ തിരിച്ചെത്തിയ ശേഷമാകും എംഎല്‍എ അടക്കമുള്ളവരെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. അതേസമയം പ്രശ്‌ന പരിഹാരത്തിന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുള്ള നടപടികൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. നേതൃത്വം നിയോഗിച്ച മധ്യസ്ഥന്‍ സംഭവത്തിൽ വിശദമായ റിപ്പോര്‍ട്ട് നല്‍കി ദിവസങ്ങൾ പിന്നിട്ടു. എന്നിട്ടും ഇടപെടലുണ്ടാകാത്തത് നിക്ഷേപകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.