ETV Bharat / state

ജനത കർഫ്യൂ; പൂര്‍ണ സഹകരണവുമായി കാസര്‍കോട് - covid kasargod

അവശ്യ സർവീസുകൾ മാത്രമാണ് നിരത്തിലുള്ളത്. ജനങ്ങൾ പൂർണമായും വീട്ടിൽ തന്നെ കഴിയുകയാണ്. വിവിധ ഇടങ്ങളില്‍ നിന്ന് രാവിലെ എത്തിയവർക്ക് പൊലീസ് യാത്രാ സൗകര്യമൊരുക്കി.

Covid  ജനത കർഫ്യൂ  പൂര്‍ണ സഹകരണം  കാസര്‍കോട്  കാസര്‍കോട് ജനത കർഫ്യൂ  കാസര്‍കോട് കൊവിഡ് 19  കൊവിഡ് 19  covid 19  covid kasargod  covid latest news in kerala
ജനത കർഫ്യൂ; പൂര്‍ണ സഹകരണവുമായി കാസര്‍കോട്ടുകാര്‍
author img

By

Published : Mar 22, 2020, 12:27 PM IST

Updated : Mar 22, 2020, 1:29 PM IST

കാസര്‍കോട്: ജനത കർഫ്യൂവിനോട് പൂർണമായും സഹകരിച്ച് കാസര്‍കോട് ജില്ല. കൊവിഡ്‌ 19 ഭീതി പടർത്തുന്ന സാഹചര്യത്തിൽ ജനങ്ങൾ പരമാവധി പൊതു ഇടങ്ങൾ ഒഴിവാക്കുന്നുണ്ട്. കർഫ്യൂ തുടങ്ങിയ ഏഴ് മണി മുതൽ റോഡുകൾ ശൂന്യമാണ്. അവശ്യ സർവീസുകൾ മാത്രമാണ് നിരത്തിലുള്ളത്. ജനങ്ങൾ പൂർണമായും വീട്ടിൽ തന്നെ കഴിയുകയാണ്. വിവിധ ഇടങ്ങളില്‍ നിന്ന് രാവിലെ എത്തിയവർക്ക് പൊലീസ് യാത്രാ സൗകര്യമൊരുക്കി.

ജില്ലയിൽ കൊവിഡ്‌ 19 സ്ഥിരീകരിച്ച 14 പേരിൽ 10 പേര്‍ ഗൾഫിൽ നിന്നെത്തിയവരാണ്. മറ്റ് നാല് പേര്‍ ഇവരുമായി പ്രാഥമിക സമ്പർക്കത്തിൽ ഉണ്ടായിരുന്നവരാണ്. കൂടുതൽ പരിശോധന ഫലങ്ങൾ വന്നാൽ മാത്രമേ രോഗബാധയുടെ വ്യാപ്‌തി എത്രയാണെന്ന് വ്യക്തമാകൂ. കാസർകോട് ജില്ലയിൽ 694 പേർ നിരീക്ഷണത്തിലുണ്ട്. 15 പേർ ആശുപത്രിയിലും ബാക്കിയുള്ളവർ വീടുകളിലുമാണ്. 107 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

ജനത കർഫ്യൂ; പൂര്‍ണ സഹകരണവുമായി കാസര്‍കോട്

രോഗം സ്ഥിരീകരിച്ച എരിയാൽ സ്വദേശിയുടെ പ്രാഥമിക സഞ്ചാര പാത ജില്ലാ ഭരണകൂടം പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം സമ്പർക്ക പട്ടിക തയ്യാറാക്കി ആളുകൾക്ക് നിരീക്ഷണം ഏർപ്പെടുത്തുന്നുണ്ട്. വിശദമായ അന്വേഷണം നടത്തി സമ്പർക്കപ്പട്ടിക വിപുലമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനൊപ്പം കഴിഞ്ഞ ദിവസം കൊവിഡ്‌ 19 സ്ഥിരീകരിച്ച ആറ് പേരുടെ സഞ്ചാര പാതയും തയ്യാറാക്കുന്നുണ്ട്.

Last Updated : Mar 22, 2020, 1:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.