കാസർകോട് : പുതിയ നേതൃത്വത്തിനൊപ്പം മുതിർന്ന നേതാക്കളടക്കം പാർട്ടിയിൽ ഏവരും ഒരുമിച്ച് നിൽകേണ്ട സമയമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. ആ ചിന്ത എല്ലാവരിലും ഉണ്ടാകുന്നതാണ് പാർട്ടിക്ക് ഉചിതം.
ഇപ്പോൾ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് പരിഹരിച്ച് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
READ MORE: എ.ഐ.സി.സി അംഗത്വത്തില്‍ നിന്നുള്ള സുധീരന്‍റെ രാജി തള്ളി ഹൈക്കമാന്‍ഡ്
മേൽത്തട്ടില്‍ മാത്രമല്ല താഴെത്തട്ടിലും മുഴുവൻ സമയം പ്രവർത്തിക്കാനുള്ള പ്രവർത്തകരെ വേണം. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമുള്ള ജന പിന്തുണകൊണ്ട് ജയിക്കാൻ കഴിയില്ല. അതിനെ മറികടക്കാൻ കുറച്ചുകൂടെ ആത്മസമർപ്പണം വേണം.
താഴെത്തട്ടിൽ കോൺഗ്രസിന്‍റെ സംഘടനാസംവിധാനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കേഡർ സംവിധാനത്തിലേക്ക് മാറുന്നതിനായി 1000 ചെറുപ്പക്കാരെ യൂത്ത് കോൺഗ്രസ് നേതൃത്വം പാർട്ടിക്കായി നൽകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.