കാസർകോട് : കാസർകോട് ബേഡകത്ത് ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് അസ്‌കർ അറസ്റ്റിൽ (Husband arrested in Kasargod woman suicide case). ഗാർഹിക പീഡന വകുപ്പ് ചുമത്തിയാണ് ആത്മഹത്യ ചെയ്‌ത മുർസീനയുടെ ഭർത്താവ് അസ്‌കറിന്‍റെ അറസ്റ്റ് (Kasargod suicide arrest) രേഖപ്പെടുത്തിയത്. ബേഡകം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
സ്ത്രീധനത്തിന്‍റെ പേരിൽ അസ്‌കർ പീഡിപ്പിച്ചിരിന്നു എന്നായിരുന്നു മരിച്ച മുർസീനയുടെ കുടുംബത്തിന്‍റെ പരാതി. ഡിസംബർ അഞ്ചിനാണ് പള്ളിക്കര സ്വദേശി മുർസീനയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മുർസീനയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 9 ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2020ലായിരുന്നു അസ്‌കറുമായുള്ള മുർസീനയുടെ വിവാഹം നടന്നത്. ഇവർക്ക് രണ്ട് വയസുള്ള മകളുണ്ട്.
Also read: ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ; ഭർതൃമാതാവ് അറസ്‌റ്റിൽ
കോഴിക്കോട് ഓർക്കാട്ടേരിയിൽ അടുത്തിടെ (ഡിസംബർ 4) സമാന സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു. ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ ഷബ്‌ന എന്ന യുവതിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗാർഹിക പീഡനമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്നാണ് ഷബ്‌നയുടെ ഭർതൃമാതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഷബ്‌നയുടെ ഭർതൃമാതാവ് നഫീസയെ കോഴിക്കോട് ലോഡ്‌ജിൽ നിന്നും ആണ് അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ മുൻകൂർ ജാമ്യം പരിഗണിക്കാനിരിക്കവെ ആയിരുന്നു അറസ്‌റ്റ്. ഷബ്‌നയുടെ ഭർതൃമാതാവ് നഫീസയെ ആണ് കോഴിക്കോട് ഒരു ലോഡ്‌ജിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ മുൻകൂർ ജാമ്യം പരിഗണിക്കാനിരിക്കെയാണ് അറസ്‌റ്റ് നടന്നത്.
ഷബ്‌നയെ മർദ്ദിച്ചതിന് ഷബ്‌നയുടെ ഭർത്താവിന്‍റെ അമ്മാവൻ ഹനീഫയെയും കേസിൽ പൊലീസ് ആദ്യം അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്നാണ് ഭർതൃമാതാവിനെ അറസ്‌റ്റ് ചെയ്‌തത്. ഡിസംബർ നാലിനാണ് ഷബ്‌നയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
ഷബ്‌നയുടെ മരണത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഭർതൃ വീട്ടിലെ പീഡനത്തിന്‍റെ തെളിവുകൾ നൽകിയിട്ടും ഷബ്‌നയുടെ ഭർത്താവിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലെന്നായിരുന്നു പരാതി നൽകിയത്. എന്നാൽ മറ്റ് ബന്ധുക്കൾക്കെതിരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് അന്ന് പറഞ്ഞത്. ആത്മഹത്യക്ക് തൊട്ട് മുമ്പ് ഉണ്ടായ വാക്കേറ്റത്തിന്‍റെ ദൃശ്യങ്ങളിവും മറ്റാരും ഉൾപ്പെട്ടിട്ടില്ല എന്നായിരുന്നു പൊലീസ് പറഞ്ഞത്.
ഇതിനെ തുടർന്ന് കേസിൽ അന്വേഷണം ശക്തമായിരുന്നു. ഷബ്‌നയെ മർദിക്കുന്ന സിസിടിവി ദൃശ്യവും ഫോണിലെ ദൃശ്യങ്ങളും യുവതിയുടെ കുടുംബം തന്നെയാണ് നൽകിയത്. കേസിൽ ഷബ്‌നയുടെ മകളുടെ മൊഴിയും നിർണയക തെളിവായിരുന്നു.