ETV Bharat / state

ജുഡീഷ്യറി ഇല്ലാതെ ജനാധിപത്യമില്ല: ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ഹൊസ്‌ദുർഗ് കോടതി കോംപ്ലക്‌സ് നിർമാണത്തിന് ഭൂമി കൈമാറുന്ന ചടങ്ങും നവീകരിച്ച കെട്ടിടത്തിൽ കുടുംബ കോടതിയുടെയും എംഎസിടിയുടെ ക്യാംപ് സിറ്റിങ് ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

high court judge justice devan ramachandran  justice devan ramachandran indian judiciary system  high court judge justice devan ramachandran  ഹൊസ്‌ദുർഗ് കോടതി കോംപ്ലക്‌സ്  ഹൊസ്‌ദുർഗ് കോടതി കോംപ്ലക്‌സ് നിർമാണം  ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ജുഡീഷ്യറി സിസ്റ്റം  ഇന്ത്യൻ ജുഡീഷ്യറി സിസ്റ്റം ഹൊക്കോടതി ജഡ്‌ജി  ഹൊസ്‌ദുർഗ് കോടതി കോംപ്ലക്‌സ്  ഹൊസ്‌ദുർഗ് കോടതി
ജുഡീഷ്യറി ഇല്ലാതെ ജനാധിപത്യമില്ല: ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
author img

By

Published : Oct 23, 2022, 12:45 PM IST

കാസർകോട്: ജുഡീഷ്യറി ഇല്ലാതെ ജനാധിപത്യം ഉണ്ടാകില്ലെന്നും ജുഡീഷ്യറി എന്ന് ഇല്ലാതാകുന്നോ അന്ന് ജനാധിപത്യം ഇല്ലാതാകുമെന്നും ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഹൊസ്‌ദുർഗ് കോടതി കോംപ്ലക്‌സ് നിർമാണത്തിന് ഭൂമി കൈമാറുന്ന ചടങ്ങും നവീകരിച്ച കെട്ടിടത്തിൽ കുടുംബ കോടതിയുടെയും എംഎസിടിയുടെ ക്യാംപ് സിറ്റിങ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എക്‌സിക്യൂട്ടീവ് ആയാലും പാർലമെന്‍റ് ആയാലും ലെജിസ്ലേറ്റീവ് ആയാലും ഒരോരുത്തരും അവരുടെ ഭാഗങ്ങൾ കൃത്യമായി ചെയ്‌ത് കൊണ്ടിരിക്കുകയാണ്. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളെ കാണുമ്പോൾ ഏറെ പ്രചോദനമാണെന്നും ഏറെ അച്ചടക്കമുള്ള ഒരു തലമുറയാണ് നമ്മൾ ഈ കാണുന്ന കുട്ടികളെന്നും അദ്ദേഹം പറഞ്ഞു.

ഇവരിലൂടെ നമ്മുടെ ഭാവി ഏറെ മഹത്വമുള്ള കൈകളിലാണ്. കോടതികൾക്ക് കഴിഞ്ഞ 30 വർഷമായി വലിയ മാറ്റങ്ങൾ ഒന്നുമില്ല. ഈ പരിമിതികൾക്കിടയിലും മികച്ച പ്രവർത്തനമാണ് ജുഡീഷ്യറി കാഴ്‌ചവയ്ക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ഇത്രയും ആത്മാർഥമായി പ്രവർത്തിക്കാൻ ഇന്ത്യൻ ജുഡീഷ്യറിക്കല്ലാതെ മറ്റാർക്ക് സാധിക്കുമെന്നും അദ്ദേഹം പ്രശംസിച്ചു.

ജുഡീഷ്യറിയെ ആശ്രയിക്കുന്നവർക്ക് അവരുടെ കണ്ണുകളിൽ നോക്കി അവർക്കു വേണ്ടത് ചെയ്‌ത് കൊടുക്കുമ്പോഴാണ് നീതിബോധം ഉണ്ടാകുന്നത്. അവിടെ നമ്മൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരു ഘടകമായി മാറുന്നില്ല. എന്നാലും കോടതികളുടെ അടിസ്ഥാന സൗകര്യ വികസനം മുഖ്യഘടകമാണ്. കോടതിയുടെ അകത്ത് പ്രവർത്തിക്കുന്നവർക്ക് മാത്രമല്ല, കോടതിയെ ആശ്രയിക്കുന്നവർക്കും അടിസ്ഥാന സൗകര്യ വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട് പുതിയ കോടതി കെട്ടിടസമുച്ചയ നിര്‍മാണത്തിനായി ഹോസ്‌ദുര്‍ഗ് കോടതിയുടെ സമീപമുള്ള 1.45 ഏക്കര്‍ സ്ഥലം റവന്യു വകുപ്പ് ജുഡിഷ്യറി വകുപ്പിന് കൈമാറി. നിലവില്‍ പോക്‌സോ സ്‌പെഷ്യല്‍ കോടതി, സബ്‌ കോടതി, രണ്ട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, മുന്‍സീഫ് കോടതി എന്നിവയും മോട്ടോര്‍ ആക്‌സിഡന്‍റ്സ് ക്ലൈംസ് ട്രിബ്യുണല്‍(എംഎസിടി), കുടുംബ കോടതി എന്നിവയാണ് ഇവിടെയുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.