കാസര്‍കോട്: നീലേശ്വരം കരുവാച്ചേരിയില്‍ വാഹനാപകടത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു. ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെ എച്ച്ഐ പോള്‍ ഗ്ലെറ്റോല്‍ മറോക്കിയാണ് മരിച്ചത്. കോഴിക്കോട്ടേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്‍റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപന് സാരമായി പരിക്കേറ്റിട്ടുണ്ട്. ബേഡഡുക്ക താലൂക്ക് ആശുപത്രി ഡോക്‌ടര്‍ക്കും കുടുംബാംഗങ്ങളും ഉള്‍പ്പെടെ മറ്റ് നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.