ETV Bharat / state

എൻഡോസൾഫാൻ; കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നോട്ടീസ് - ലീലാകുമാരിയമ്മ

Green Tribunal Notice To Central And State Pollution Control Boards: മനുഷ്യാവകാശ പ്രവർത്തകൻ ഡോ രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നടപടി.

endosulfan issue  green tribunal notice  കാസര്‍കോട്  എന്താണ് എന്‍റോസള്‍ഫാന്‍  മലിനീകര നിയന്ത്രണ ബോര്‍ഡ്  ഡോ രവീന്ദ്രനാഥ് ഷാൻഭോഗ്  എന്‍ഡോസള്‍ഫാന്‍ ചരിത്രം  ലീലാകുമാരിയമ്മ  Leela Kumari Amma
Green Tribunal Notice To Central And State Pollution Control Boards,
author img

By ETV Bharat Kerala Team

Published : Dec 27, 2023, 4:35 PM IST

കാസർകോട്: എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയ രീതിയിലെന്ന പരാതിയിൽ
കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നോട്ടീസ്. വിദഗ്‌ദ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ഇതിന്‍റെ ഭാഗമായി കേന്ദ്ര സംഘം നാളെ കാസർകോട് എത്തും. ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ.രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നടപടി.കാലക്രമേണ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം.

കാസർകോട് മിഞ്ചിപദവിലാണ് എൻഡോസൾഫാൻ കുഴിച്ചുമൂടിയത് . 2000 ൽ ആണ് ജീവനക്കാർ വലിയൊരു കുഴിയിൽ എൻഡോസൾഫാൻ കുഴിച്ചു മൂടിയത്. ആ ഘട്ടത്തിൽ തന്നെ വലിയ വിമർശനം ഉയർന്നിരിന്നു. 2006 ലും 2014 ലും വലിയ പ്രതിഷേധങ്ങൾക്കും ഉണ്ടായി. അശാസ്ത്രീയമായ രീതിയിലാണ് കുഴിച്ചു മൂടിയതെന്നായിരുന്നു വാദം. ആ ഘട്ടത്തില്‍ വിദഗ്‌ദ സമിതികള്‍ പരിശോധനകള്‍ നടത്തുകയും ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയുമായിരുന്നു.

എന്‍ഡോസള്‍ഫാന്‍ ചരിത്രം: കാസർകോട് ജില്ലയിൽ പ്ലാന്റേഷൻ കോർപ്പറേഷന്‍റെ കശുമാവിൻതോട്ടങ്ങളിൽ ഹെലികോപ്റ്ററിൽ എൻഡോസൾഫാൻ കീടനാശിനി തളിച്ചുതുടങ്ങിയത് 1978-ലാണ്. രണ്ടുപതിറ്റാണ്ടിനുശേഷം 1998-ൽ ലീലാകുമാരിയമ്മ ഇതിനെതിരെ ഹൊസ്‌ദുര്‍ഗ് കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടി. പിന്നീട് മാസങ്ങളോളം കീടനാശിനിപ്രയോഗം നടന്നില്ല. 1999-ൽ പ്ലാന്റേഷൻ കോർപ്പറേഷൻ കോടതിയെ സമീപിച്ച് സ്റ്റേ നീക്കുകയും വീണ്ടും എൻഡോസൾഫാൻ തളിക്കുകയും ചെയ്തു.

ലീലാകുമാരിയമ്മ ഹൈക്കോടതിയെ സമീപിച്ചു. അതേവർഷം അവസാനത്തിൽ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് വന്നു. അതിനുശേഷം ജില്ലയിൽ ഈ കീടനാശിനി തളിച്ചില്ല. അതിനിടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടിക ക്രമപ്പെടുത്താൻ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയ ആരോഗ്യവകുപ്പിന്‍റെ പുതിയ ഉത്തരവ് വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു .

2011 ഒക്ടോബർ 25-നുശേഷം ജനിച്ചവർ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടില്ലെന്നാണ് പുതിയ ഉത്തരവിൽ പറഞ്ഞിരുന്നത്. എൻഡോസൾഫാൻ കേരളത്തിൽ നിരോധിച്ചത് 2005 ഒക്ടോബർ 25-നാണെന്നും കീടനാശിനിയുടെ ദുരന്തഫലം ആറുവർഷം മാത്രമേ നീണ്ടുനിൽക്കുകയുള്ളൂവെന്നും ഉത്തരവിൽ വിശദീകരിക്കുന്നു. ന്യൂഡൽഹി എയിംസ്, ബെംഗളൂരു നിംഹാൻസ്, തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, വെല്ലൂർ സി.എം.സി. എന്നിവിടങ്ങളിലെ ന്യൂറോളജിസ്റ്റുൾപ്പെടെയുള്ള ഒൻപതംഗ ഡോക്ടർമാരുടെ സംഘത്തിന്‍റെ കണ്ടെത്തലനുസരിച്ചാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.

പ്ലാന്‍റേഷന്‍ കോർപ്പറേഷന്‍റെ കശുമാവിൻതോട്ടത്തിൽ 1978 മുതൽ 1998 വരെ തുടർച്ചയായി എൻഡോസൾഫാൻ കീടനാശിനി തളിച്ചിരുന്നു. ഹെലികോപ്റ്ററിലായിരുന്നു തളിക്കൽ. ഈ കീടനാശിനിപ്രയോഗം 1998-ൽ ഹൊസ്ദുർഗ് മുൻസിഫ് കോടതിയും 1999-ൽ ഹൈക്കോടതിയും സ്റ്റേ ചെയ്തു. അതിനുശേഷം ഈ ജില്ലയിൽ എൻഡോസൾഫാൻ പ്രയോഗം ഉണ്ടായിട്ടില്ല.

2010-ൽ സർക്കാർ ഒരു സമിതിയെ നിയോഗിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻവിഭാഗം മേധാവിയായി വിരമിച്ച ഡോ. ടി. ജയകൃഷ്ണനുൾപ്പെടെയുള്ള മൂന്നംഗസമിതി ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെത്തി പരിശോധന നടത്തിയപ്പോൾ വെള്ളത്തിലും മണ്ണിലും ആളുകളുടെ രക്തത്തിലുമെല്ലാം എൻഡോസൾഫാൻ കീടനാശിനിയുടെ അംശം കണ്ടെത്തി. ആ കണ്ടെത്തലിനുശേഷമാണ് സർക്കാർ ദുരിതബാധിത പട്ടികയുണ്ടാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.