ETV Bharat / state

കാസർകോട് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയോട് കടുത്ത അവഗണനയെന്ന് എസ്.എഫ്.ഐ

ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണന തുടർന്നാൽ പ്രത്യക്ഷ സമരങ്ങൾ ഉൾപ്പടെ ആരംഭിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.

SFI study report‌  SFI Criticize Higher education Department in Kerala  ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്നത് കടുത്ത അവഗണന  ഉന്നത വിദ്യാഭ്യാസ മേഖലക്കെതിരെ എസ് എഫ് ഐ  c
ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്നത് കടുത്ത അവഗണന: എസ്.എഫ്.ഐ പഠന റിപ്പോർട്ട്‌
author img

By

Published : Apr 24, 2022, 3:24 PM IST

കാസർകോട്: ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്നത് കടുത്ത അവഗണനയെന്ന് എസ്.എഫ്.ഐ കാസര്‍ക്കോട് ജില്ല കമ്മിറ്റിയുടെ പഠന റിപ്പോർട്ട്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചുവെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് കാസർകോട്ടെ എസ്.എഫ്.ഐ നേതൃത്വം വലിയ വിമർശനവുമായി രംഗത്തുവരുന്നത്. ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ അതിദയനീയമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിനെതിരെ എസ്.എഫ്.ഐ രംഗത്ത് എത്തിയത്.

ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണന തുടർന്നാൽ പ്രത്യക്ഷ സമരങ്ങൾ ഉൾപ്പടെ ആരംഭിക്കാനാണ് എസ്.എഫ്.ഐ തീരുമാനം. പരിമിതമായ സൗകര്യം കാരണം ജില്ലയിലെ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമെന്നും ജില്ലാ കമ്മിറ്റിയുടെ പഠന റിപ്പോർട്ടിൽ പരാമർശമുണ്ട്. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി എസ്.എഫ്.ഐ ജില്ല കമ്മിറ്റി നടത്തിയ പഠനത്തിലാണ് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദയനീയ സാഹചര്യത്തെ സംബന്ധിച്ച് പരാമർശമുള്ളത്.

ഹയർ സെക്കൻഡറി സീറ്റുകൾക്ക് ആനുപാതികമായ സീറ്റുകൾ ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇല്ലാത്തതും, സർക്കാർ സ്ഥാപനങ്ങളുടെ കുറവും, നൂതന കോഴ്സുകളുടെ അപര്യാപ്തതയും പ്രധാന പ്രശ്നങ്ങളായി എസ്.എഫ്.ഐ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ പരിമിതമായ സാഹചര്യം കാരണം മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളെയാണ് വിദ്യാർഥികൾ പ്രധാനമായും ആശ്രയിക്കുന്നത്. ജില്ലയിലൊരു സർക്കാർ എഞ്ചിനീയറിംഗ് കോളജ് സ്ഥാപിക്കണമെന്നത് ഏറെ കാലത്തെ ആവശ്യമാണെന്നും പഠന റിപ്പാർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.