ETV Bharat / state

നൂറിലധികം വാഹനമോഷണകേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി അറസ്റ്റിൽ - Vehicle Thief arrested in kasaragod

കഴിഞ്ഞ 20 വർഷമായി പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു ഇയാള്‍.

fugitive arrested in kasaragod  കാസര്‍കോട് പിടികിട്ടാപുള്ളി അറസ്റ്റിൽ  Vehicle Thief arrested in kasaragod  kasaragod news
നൂറിലധികം വാഹനമോഷണകേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി അറസ്റ്റിൽ
author img

By

Published : Mar 10, 2022, 2:19 PM IST

കാസർകോട്: കേരള, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിരവധി വാഹന മോഷണങ്ങൾ നടത്തിയ പിടികിട്ടാപുള്ളിയെ അറസ്റ്റ് ചെയ്തു. ഹോസപ്പെട്ട സ്വദേശി ഇബ്രാഹിം മടിക്കേരിയാണ് (46) പിടിയിലായത്. കഴിഞ്ഞ 20 വർഷമായി പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു ഇയാള്‍.

ഇതേ തുടർന്ന് കോടതി പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിച്ചു. നൂറിലധികം കേസുകളിൽ പ്രതിയാണെന്ന് ഇയാളെന്ന് പൊലീസ് അറിയിച്ചു. വയനാട് തിരുനെല്ലിയിൽ ഹുസൈൻ എന്ന പേരിൽ ആൽമാറാട്ടം നടത്തി ഒളിവിൽ കഴിയുമ്പോഴാണ് ഇബ്രാഹിം പിടിയിലാവുന്നത്. കുപ്രസിദ്ധ വാഹന മോഷ്ടാവ് ശ്രീധരഷട്ടിയുടെ കൂട്ടാളിയാണ്.

also read: അഞ്ച് വര്‍ഷമായി പിടികിട്ടാപ്പുള്ളി: പൊലീസിനെ കുത്തിയ കേസില്‍ പിടിയില്‍

കാസർകോട് ഡിവൈഎസ്‌പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള എസ്‌ഐ ബാലകൃഷ്ണൻ, ശിവകുമാർ, ഓസ്റ്റിൻ തമ്പി, ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. നേരത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ,കർണാടക എന്നിവിടങ്ങളിലാണ് ഇയാൾ മാറി മാറി ഒളിവിൽ കഴിഞ്ഞത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.