ETV Bharat / state

ഫാഷൻ ഗോൾഡ് തട്ടിപ്പ്‌; ഇരയായവരെ ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നതായി പരാതി

ഫാഷൻ ഗോൾഡ് തട്ടിപ്പിന് ഇരയായ പാവപ്പെട്ടവരെയും അഭ്യസ്‌തവിദ്യരല്ലാത്തവരെയും സമരത്തില്‍ പങ്കെടുത്താല്‍ പണം ലഭിക്കില്ലെന്ന്‌ പറഞ്ഞാണ്‌ ഭീഷണിപ്പെടുത്തുന്നത്‌.

ഫാഷൻ ഗോൾഡ് തട്ടിപ്പ്‌  ഫാഷൻ ഗോൾഡ് തട്ടിപ്പ്‌ ഇരകളെ ഭീഷണിപ്പെടുത്തുന്നതായി പരാതി  കാസര്‍കോട്‌ ഫാഷൻ ഗോൾഡ് തട്ടിപ്പ്‌ കേസ്‌  ഫാഷൻ ഗോൾഡ് നിക്ഷേപകര്‍ സമരത്തിന്‌  fashion gold investment scam  fashion gold investors protest  kasargode fashion gold investment scam  threat to fashion gold investors who were protesting
ഫാഷൻ ഗോൾഡ് തട്ടിപ്പ്‌; ഇരയായവരെ ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നതായി പരാതി
author img

By

Published : Nov 11, 2021, 4:35 PM IST

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പിന് ഇരയായ നിക്ഷേപകരിൽ പാവപ്പെട്ടവരെയും അഭ്യസ്‌തവിദ്യരല്ലാത്തവരെയും വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതായി പരാതി. ഈ കാരണത്താൽ പലരും സമരത്തിന് ഇറങ്ങാൻ പോലും മടിക്കുകയാണെന്ന്‌ മറ്റു നിക്ഷേപകർ പറയുന്നു. കേസുകൊടുത്താൽ പൈസ കിട്ടില്ലെന്നും സമരത്തിന് പോയാൽ പൈസ കിട്ടില്ലെന്നും പറഞ്ഞാണ് ഭീഷണിയെന്നും ഇവർ ആരോപിക്കുന്നു.

ഫാഷൻ ഗോൾഡ് തട്ടിപ്പ്‌; ഇരയായവരെ ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നതായി പരാതി

ALSO READ: CAG Report on Floods: പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വീഴ്‌ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്

ഭീഷണി കാരണം നേരത്തെ സഹകരിച്ചവർ ആരും ഇപ്പോൾ സഹകരിക്കാൻ തയാറാകുന്നില്ല. പി.ഡി.പി നേതൃത്വം വഹിക്കുന്നുണ്ടെങ്കിൽ ഒരു സമരത്തിനും ഇല്ലെന്നു പറഞ്ഞ്‌ ചില നിക്ഷേപകർ പിന്മാറുന്നതായും നിക്ഷേപരിൽ ഒരാളായ ബാലകൃഷ്‌ണൻ പറയുന്നു. സമരം ചെയ്യുന്നവരെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.

അതേ സമയം ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും നിക്ഷേപകർ പറഞ്ഞു. നിലവിൽ പ്രതികളെന്ന് കണ്ടെത്തിയ എട്ടോളം ആൾക്കാരെ അറസ്‌റ്റ്‌ ചെയ്യുക, കമ്പനി ഡയറക്‌ടർമാരെയും സ്‌റ്റാഫിനെയും പ്രതിപട്ടികയിൽ പെടുത്തി ചോദ്യം ചെയ്യുക, സ്വദേശത്തും വിദേശത്തുമുള്ള ബിനാമി ഇടപാടുകൾ കണ്ടു കെട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായ നിക്ഷേപകരുടെ രണ്ടാംഘട്ട സമര പ്രഖ്യാപന മഹാസംഗമം നവംബർ 14 ന് നടക്കും.

കാസർകോട് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് സംഗമം നടക്കുന്നത്. തുടർന്ന് അവകാശ സംരക്ഷണ റാലിയും നടത്തും.

ALSO READ: സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍റെ മടങ്ങി വരവ് വൈകും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.