ETV Bharat / state

ഫാഷൻ ഗോൾഡ് തട്ടിപ്പ്; ഡയറക്‌ടർമാരുടെ വീട്ടു പടിക്കലിന് മുന്നിൽ സമരം നടത്തുമെന്ന് നിക്ഷേപകർ

പൂക്കോയ തങ്ങൾ, എം.സി കമറുദ്ദീൻ എന്നിവരിൽ കേസ് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് നിക്ഷേപകർ ആരോപിച്ചു

ഫാഷൻ ഗോൾഡ് തട്ടിപ്പ് ഡയറക്‌ടർമാരുടെ വീട്ടു പടിക്കലിനു മുന്നിൽ സമരം നടത്തുമെന്ന് നിക്ഷേപകർ  ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്  ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ നിക്ഷേപകർ സമരത്തിലേക്ക്  ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതൃത്വം വാക്ക് പാലിച്ചില്ലെന്ന് നിക്ഷേപകർ  ഫാഷൻ ഗോൾഡ് തട്ടിപ്പിൽ ഡയറക്‌ടർമാർക്കെതിരെ നിക്ഷേപകർ  fashion gold fraud in kasargod  fashion gold fraud
ഫാഷൻ ഗോൾഡ് തട്ടിപ്പ്; ഡയറക്‌ടർമാരുടെ വീട്ടു പടിക്കലിന് മുന്നിൽ സമരം നടത്തുമെന്ന് നിക്ഷേപകർ
author img

By

Published : Jun 21, 2022, 2:04 PM IST

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്. മുഴുവൻ നിക്ഷേപകർക്കും അവരുടെ പണം തിരികെ ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ മുന്നൂറ്റി അറുപത് നിക്ഷേപകർ ഡയറക്‌ടർമാരുടെ വീട്ടു പടിക്കലിന് മുന്നിൽ സമരം നടത്തും. അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുസ്ലിം ലീഗ് നേതൃത്വം തങ്ങൾക്ക് നൽകിയ വാക്ക് പാലിക്കപ്പെട്ടില്ലെന്നും നിക്ഷേപകർ പറയുന്നു.

ഫാഷൻ ഗോൾഡ് തട്ടിപ്പ്; ഡയറക്‌ടർമാരുടെ വീട്ടു പടിക്കലിനു മുന്നിൽ സമരം നടത്തുമെന്ന് നിക്ഷേപകർ

അതിനിടെ ജ്വല്ലറിയിലുള്ള കിലോ കണക്കിന് സ്വർണവും, ഡയമണ്ടും, വിലപിടിച്ച വാച്ചുകളും ഡയറക്‌ടർമാർ കടത്തി കൊണ്ടുപോയെന്നും ഇവരെ അറസ്റ്റ് ചെയ്‌ത് നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. തട്ടിപ്പ് കേസിൽ എട്ട് പേർക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. എന്നാൽ നാൾ ഇതുവരെ ആയിട്ടും നാലുപേരെ മാത്രമാണ് അറസ്റ്റ് ചെയ്‌തത്.

അവിടെയും സ്വർണം അടക്കം എടുത്തുകൊണ്ടുപോയ കമ്പനി ഡയറക്‌ടര്‍മാർക്കെതിരെ അന്വേഷണം നടത്തിയിട്ടില്ല. പൂക്കോയ തങ്ങൾ, എം.സി കമറുദ്ദീൻ എന്നിവരിൽ കേസ് ഒതുക്കി തട്ടിപ്പ് കേസ് തേച്ചു മായ്‌ച്ചു കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിക്ഷേപകർ ആരോപിക്കുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ആകെ 166 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.

കമറുദ്ദീൻ ചെയർമാനും, ടി.കെ പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്‌ടറുമായി 2003 ലാണ് ഫാഷൻ ഗോൾഡ് ജ്വല്ലറി കമ്പനി രജിസ്റ്റർ ചെയ്‌തത്. ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് ശാഖകളിലേക്ക് 749 പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു. 2019 നവംബറിൽ 3 ശാഖകളും പൂട്ടിയതോടെയാണ് നിക്ഷേപകർ ആശങ്കയിലായത്.

2020 ഓഗസ്റ്റ് 27ന് തൃക്കരിപ്പൂരിനടുത്ത് ചന്തേര പൊലീസാണ് ആദ്യം കേസെടുത്തത്. അതിനിടെ ഫാഷൻ ഗോൾഡ്​ തട്ടിപ്പു കേസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്​ എത്തി. അന്വേഷണം പൂർത്തിയാക്കി ഉടൻ കുറ്റപത്രം നൽകാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.